ഡൽഹി: ആധുനിക വൈദ്യശാസ്ത്രത്തെ കുറിച്ചും, ഡോക്ടർമാരെക്കുറിച്ചുമുള്ള യോഗ ഗുരു ബാബ രാംദേവിന്റെ വിമവ പരാമർശത്തിനെതിരെ ജൂൺ ഒന്നിന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടർസ് അസോസിയേഷൻ.
കോവിഡ് വ്യാപന സമയത്ത് ആരോഗ്യ പരിപാലന പ്രവർത്തകരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റുള്ള സന്നദ്ധ പ്രവർത്തകരുടെയും സേവനത്തെ ബാബ രാംദേവിന്റെ വിവേകശൂന്യമായ പ്രസ്താവനകൾകൊണ്ട് ഇകഴ്ത്തിക്കാണിച്ചുവെന്ന് ഫെഡറേഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി. രാംദേവിന്റെ പരാമർശം ജനങ്ങൾക്കിടയിൽ വാക്സിനേഷനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കാൻ ഇടയാക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം
കോവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകളും എടുത്തിട്ടും ലക്ഷക്കണക്കിന് ഡോക്ടർമാർ മരിച്ചുവെന്ന് രാംദേവ് അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബാബ രാംദേവിന്റെ പ്രസ്താവന പിൻവലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ആവശ്യപ്പെട്ടിരുന്നു. രാംദേവിനെതിരെ നടപടിയെടുക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച ഫെഡറേഷൻ, ജൂൺ ഒന്നിന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്ന് അറിയിച്ചു. രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ ബാബ രാംദേവിന്റെ പ്രസ്താവനകൾക്കെതിരെ പ്രതിഷേധം ആചരിക്കാൻ അംഗങ്ങളോട് ഫെഡറേഷൻ ആവശ്യപ്പെട്ടു .
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം
ആധുനിക വൈദ്യശാസ്ത്രത്തിനോടും, കോവിഡ് പ്രതിരോധ പ്രവർത്തകരോടും രാംദേവ് പരസ്യമായും നിരുപാധികമായും മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം 1897 ൽ പകർച്ചവ്യാധി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം യോഗ ഗുരുവിനെതിരെ കുറ്റം കേസ് ഫയൽ ചെയ്യുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.
ആധുനിക വൈദ്യശാസ്ത്രം ഒരിക്കലും ആയുർവേദം ഉൾപ്പെടെയുള്ള ഒരു തരത്തിലുള്ള മരുന്നിനും എതിരല്ലെന്നും മറിച്ച് രാം യാദവിന്റെ വിവേകശൂന്യമായ പ്രസ്താവനകൾക്ക് എതിരാണെന്നും ഫെഡറേഷൻ കൂട്ടിച്ചേർത്തു.
Post Your Comments