
ന്യൂഡല്‍ഹി : വാക്സിന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം. രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്സിനേഷന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്ത് ആവശ്യത്തിനുളള വാക്സിന് ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ഫൈസര്‍, മോഡേണ അടക്കം രാജ്യത്തിന് അകത്തും പുറത്തുമുളള വാക്സിന് നിര്‍മ്മാതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Read Also : വിദേശത്ത് പോകുന്നവർക്ക് വാക്സിനേഷനെപ്പറ്റിയുള്ള സംശയങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ മറുപടി; വിശദ വിവരങ്ങൾ അറിയാം
കൊവിഡ് 19 വൈറസിന് എതിരെ പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി രാജ്യം മൂന്ന് വാക്സിനുകള്‍ ആണ് ഉപയോഗിക്കുന്നത്. അതില്‍ രണ്ടെണ്ണം ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകളാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്സിനും ഭാരത് ബയോടെകിന്റെ കൊവാക്സിനും ആണ്. ഈ മാസം 792 കോടി കൊവിഡ് വാക്സിന് ഡോസുകള്‍ ആണ് നല്‍കിയിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments