Latest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘പല രീതിയില്‍ പല ആളുകള്‍ ഏറ്റെടുത്ത് ഞാന്‍ എവിടെയൊക്കെയോ ആയിപ്പോയി’; നിര്‍മ്മല്‍ പാലാഴി

ഞാന്‍ പോലും അറിയാതെ എന്നെ ചില വിഭാഗത്തില്‍ പെടുത്തുകയാണ്. വലിയ സങ്കടമാണ് അത്

കോമഡി ഷോകളിലൂടെ സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നിര്‍മ്മല്‍ പാലാഴി. ധാരാളം സിനിമകളില്‍ അഭിനയിച്ച നിര്‍മ്മല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്ത കാലത്തായി താരത്തിന് നേരെ വലിയ തോതിൽ സൈബര്‍ ആക്രമണം നടന്നിരുന്നു.

മകന്റെ നോമ്പ് അനുഭവം പങ്കുവെച്ചതിന് പിന്നാലെയായിരുന്നു ചിലർ അദ്ദേഹത്തിന് നേരെ വിമർശനവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ഇത്തരം സൈബർ ആക്രമണങ്ങൾ തന്നെ വേദനിപ്പിക്കാറുണ്ട് എന്ന് റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് നിർമ്മൽ.

‘ഫേസ്ബുക്ക് പേടിയായി തുടങ്ങി. ഞാന്‍ പോലും അറിയാതെ എന്നെ ചില വിഭാഗത്തില്‍ പെടുത്തുകയാണ്. വലിയ സങ്കടമാണ് അത്. കാരണം ഞാന്‍ എന്റെ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. അതില്‍ ഞാന്‍ പ്രത്യേകിച്ച് ഒരു പാര്‍ട്ടിയുടെയോ, മതത്തിന്റെയോ, സംഘടനയുടെയോ ആളായത് കൊണ്ട് ഇടുന്നതല്ല. അത് പല രീതിയില്‍ പല ആളുകള്‍ ഏറ്റെടുത്ത് ഞാന്‍ എവിടെയൊക്കെയോ ആയിപ്പോയി. ഞാന്‍ ആരുമല്ല. ഞാന്‍ സാധാരണ ഒരു പാലാഴിക്കാരന്‍ മിമിക്രിക്കാരനാണ്.’- നിർമ്മൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button