ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നാണ്. വിരാട് കോഹ്‍ലിയെന്ന നായകന്റെ കീഴിൽ ഇന്ത്യൻ ടീം നേട്ടങ്ങൾ കൊയ്ത് കുതിച്ചു മുന്നേറുകയാണ്. അസാധ്യമെന്ന് കരുതിയിരുന്ന ഓസ്‌ട്രേലിയൻ ടെസ്റ്റ് പരമ്പര രണ്ടു തവണ സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞു. കോഹ്ലിപ്പടയെന്ന് ഇന്ത്യയുടെ വിശേഷണം മാറുമ്പോൾ മറ്റുള്ളവരുടെ സംഭാവനകൾ പലപ്പോഴും വിസ്മരിക്കപ്പെടുന്നു.
എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന്റെ ക്രെഡിറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് അല്ലെന്നും അത് പരിശീലകൻ രവി ശാസ്ത്രിയ്ക്ക് അർഹതപ്പെട്ടതാണെന്നും തുറന്നുപറയുകയാണ് ഇന്ത്യൻ വംശജനായ മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ത്യൻ ടീമിനുള്ളിൽ ആത്മവിശ്വാസം നിറയ്ക്കുന്നത് രവി ശാസ്ത്രിയാണ്. ഓസ്‌ട്രേലിയൻ പര്യടനത്തിൽ അഡ്ലെയ്ഡിൽ 36 റൺസിന് പുറത്തായശേഷം സംഭവിച്ചത് അത്ഭുതമാണ്. വിരാട് കോഹ്ലിയില്ലാതെ അവർ പരമ്പര നേടി. അതും പല പ്രമുഖ താരങ്ങളും പരിക്കിന്റെ പിടിയിലായിട്ടും. അതിന് പിന്നിൽ രവി ശാസ്ത്രിയെന്ന പരിശീലകന്റെ മികവാണുള്ളത്’. പനേസർ പറഞ്ഞു.
Post Your Comments