ലക്ഷദ്വീപ് വിഷയമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ ചർച്ചാ വിഷയം. ലക്ഷദ്വീപ് വിഷയത്തിൽ പിന്തുണ പ്രഖ്യാപിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ സംവിധായകൻ ഒമർ ലുലുവും ഉണ്ടായിരുന്നു. ലക്ഷദ്വീപ് വിഷയത്തിൽ പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് ഇട്ടപ്പോൾ സംവിധായകന് ലഭിച്ച പ്രതികരണമായിരുന്നില്ല, ചെല്ലാനത്തെ വെള്ളക്കെട്ട് പ്രശ്നത്തിൽ പോസ്റ്റ് ഇട്ടപ്പോൾ ലഭിച്ചത്. ഇതെന്തുകൊണ്ടാണെന്ന് ചോദിക്കുകയാണ് സംവിധായകൻ. ചെല്ലാനത്തെ പ്രശ്നത്തിൽ പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റിട്ടപ്പോൾ തന്നെ സംഘിയാക്കിയവരോട് താൻ ലക്ഷദ്വീപിനും പിന്തുണ നൽകിയിരുന്നുവെന്ന് ഓർമിപ്പിക്കുകയാണ് സംവിധായകൻ. ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ചെല്ലനത്തിന്റ പ്രശ്നം പറഞ്ഞതിന്റെ പേരിൽ സംഘിയാക്കി മുദ്ര കുത്താൻ ശ്രമിച്ചവരോട് ലക്ഷദീപിന് വേണ്ടിയും ഞാന്‍ സംസാരിച്ചിരുന്നു ,പിന്നെ ഇന്നലെ ചെല്ലാനത്തിന് വേണ്ടി ഇട്ട പോസ്റ്റിൽ ലക്ഷദീപിന്റെ അവസ്ഥ അല്ല ചെല്ലാനത്തെ എന്ന് പറഞ്ഞ് കുറെ തെറി വിളികൾ കണ്ടു.എവിടെ ആയാലും എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാന്‍ അവസരം ഒരുക്കി കൊടുക്കേണ്ടത് ഭരണകൂടത്തിന്റെ കർത്തവ്യമാണ്. പിന്നെ ചെല്ലാനത്ത് കടൽക്ഷോഭം ഉണ്ടാവാൻ തുടങ്ങിയട്ട് വർഷങ്ങളായി ഇനിയെങ്കിലും നമ്മൾ ഇവരുടെ പ്രശ്‌നം കണ്ടില്ലാ എന്ന് നടിക്കരുത്. അത്കൊണ്ടാണ് ലക്ഷദീപിന് നമ്മൾ കൊടുത്ത പോലെ ഒരു മാസ്സ് സപ്പോർട്ട് ചെല്ലാന്നതിനും കൊടുക്കാൻ പറഞ്ഞത്. എല്ലാ വർഷവും അധികാരികൾ വരും, ഉറപ്പ് കൊടുത്ത് പോവും. പക്ഷേ ഇത് വരേ ചെല്ലാനം നിവാസികളുടെ പ്രശ്നത്തിന് പരിഹാരം കണ്ടിട്ടിലാ.ഈ പ്രാവശ്യം എങ്കിലും കൊടുത്ത വാക്ക് പാലിക്കുക.
Post Your Comments