ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കര്‍ഷകനെ തേടിയെത്തിയത് അപ്രതീക്ഷിത സൗഭാഗ്യം. സ്വന്തം കൃഷിയിടത്തില്‍ നിന്നും കര്‍ഷകന് വജ്രം ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. കുര്‍നൂല്‍ ജില്ലയിലെ ചിന്ന ജോനാഗിരി മേഖലയിലാണ് സംഭവം.
സ്വന്തം കൃഷി ഭൂമിയില്‍ നിന്നും കര്‍ഷകന് 30 കാരറ്റിന്റെ വജ്രമാണ് ലഭിച്ചത്. ഇതിന് പിന്നാലെ കര്‍ഷകന്‍ തനിക്ക് ലഭിച്ച വജ്രം ഒരു പ്രാദേശിക വ്യാപാരിയ്ക്ക് വില്‍പ്പന നടത്തിയെന്നും ഇതുവഴി കര്‍ഷകന് 1.2 കോടി രൂപ ലഭിച്ചെന്നുമാണ് റിപ്പോര്‍ട്ട്. കര്‍ഷകന് വജ്രം ലഭിച്ചെന്ന വാര്‍ത്ത ശരിയാണെന്ന് പോലീസ് അറിയിച്ചു.
ഇതാദ്യമായല്ല സംസ്ഥാനത്തെ കര്‍ഷകര്‍ക്കും മറ്റും വജ്രം ലഭിക്കുന്നത്. നേരത്തെ ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ വജ്രം ലഭിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് കുര്‍നൂലിലെ തന്നെ മറ്റൊരു കര്‍ഷകന് 60 ലക്ഷം വില വരുന്ന വജ്രം ലഭിച്ചിരുന്നു. മണ്‍സൂണ്‍ മഴയില്‍ ഭൂമിയ്ക്ക് മുകളിലുള്ള മണ്ണ് ഒഴുകി പോകുന്നതോടെ ഇത്തരത്തില്‍ വിലപിടിപ്പുള്ള കല്ലുകള്‍ ദൃശ്യമാകുമെന്ന് കുര്‍നൂല്‍ എസ്പി പറഞ്ഞു.
Post Your Comments