ലില്ലെയുടെ യുവമധ്യനിര താരം ബൗബകരി സൗമരെ ലെസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നു. ബൗബകരിയും ക്ലബും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിൽ തന്നെ ലെസ്റ്റർ സിറ്റിയും സൗമരെയും തമ്മിൽ കരാർ ധാരണയിൽ എത്തിയിരുന്നു. താരത്തെ വിട്ടു നൽകുന്നതിനായി 30 മില്യൺ ഡോളറാണ് ലില്ലെ ആവശ്യപ്പെടുന്നത്.
2026 വരെയുള്ള കരാറിൽ ബൗബകരി സൗമരെ ഒപ്പുവെക്കും. 22കാരനായ താരം ഉടൻ ഫ്രഞ്ച് ദേശീയ ടീമിനായി അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സീസണിൽ കിരീടം നേടിയ ലില്ലെയുടെ ഏറ്റവും മികച്ച താരവും സൗമരെ ആയിരുന്നു. പിഎസ്ജി യുവ ടീമിലുടെ വളർന്നു വന്ന താരമാണ് സൗമരെ. 2017ൽ ആയിരുന്നു താരം ക്ലബിൽ എത്തുന്നത്.
Post Your Comments