പാരീസ്: ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ ലില്ലെയുടെ യുവമധ്യനിര താരം ബൗബകരി സൗമരെ ലെസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നു. ബൗബകരിയും ക്ലബും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിൽ തന്നെ ലെസ്റ്റർ സിറ്റിയും സൗമരെയും തമ്മിൽ കരാർ ധാരണയിൽ എത്തിയിരുന്നു. താരത്തെ വിട്ടു നൽകുന്നതിനായി 30 മില്യൺ ഡോളറാണ് ലില്ലെ ആവശ്യപ്പെടുന്നത്.
2026 വരെയുള്ള കരാറിൽ ബൗബകരി സൗമരെ ഒപ്പുവെക്കും. 22കാരനായ താരം യൂറോ കപ്പ് 2021 ഫ്രഞ്ച് ദേശീയ ടീമിൽ അരങ്ങേറുമെന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തിയെങ്കിലും സൗമരെയെ ടീമിൽ പരിഗണിച്ചില്ല. 2020-21 സീസണിൽ കിരീടം നേടിയ ലില്ലെയുടെ ഏറ്റവും മികച്ച താരവും സൗമരെ ആയിരുന്നു. പിഎസ്ജി യുവ ടീമിലുടെ വളർന്നു വന്ന താരമാണ് സൗമരെ. 2017ൽ ആയിരുന്നു താരം ക്ലബിൽ എത്തുന്നത്.
Read Also:- യൂറോ കപ്പിൽ ഇന്ന് ബെൽജിയം റഷ്യയെ നേരിടും
അതേസമയം, ലില്ലെയുടെ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ പരിശീലക സ്ഥാനം ഒഴിഞ്ഞു. 54കാരനായ ഗാൽറ്റിയർ അവസാന നാലു വർഷമായി ലില്ലെയുടെ പരിശീലകനായിരുന്നു. 2020-21 സീസണിൽ പിഎസ്ജിയുടെ ആധിപത്യം മറികടന്നാണ് ഫ്രാൻസിൽ 10 വർഷങ്ങൾക്ക് ശേഷം ലില്ലെയെ ചരിത്ര നേട്ടത്തിലെത്തിക്കാൻ ഗാൽറ്റിയറിനായത്.
Post Your Comments