ആൻഫീൽഡ്: അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗ് നേടുക എളുപ്പമാകില്ലെന്ന് ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലോപ്പ്. സിറ്റി ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദിൽ എത്തിച്ചു. നേരത്തെ ടോട്ടൻഹാമിനെ പരാജയപ്പെടുത്തി ലീഗ് കിരീടം നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനൽ നേരിടാനൊരുങ്ങുകയാണ് സിറ്റി. അവർ ഈ നേട്ടങ്ങളൊക്കെ അർഹിക്കുന്നുണ്ട്. അവർ ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്നും ഒരുപാട് മത്സരങ്ങൾ അവർ വിജയിക്കുന്നുണ്ടെന്നും ക്ലോപ്പ് പറഞ്ഞു.
സിറ്റി അടുത്ത സീസണിൽ കൂടുതൽ കരുത്തരാവുക മാത്രമെയുള്ളൂ. അതിനർത്ഥം അവരെ തോൽപ്പിക്കുകയും ലീഗിൽ പിന്നിലാകുകയും കൂടുതൽ പ്രയാസകരമായിരിക്കും. ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡും ഉയർന്ന് വരികയാണ്. അവരും വെല്ലുവിളിയാകും. ചെൽസിയും ടൂഹലിന്റെ കീഴിൽ വലിയ ടീമാവുകയാണ്. വെസ്റ്റ് ഹാമും ലെസ്റ്ററും വലിയ ശക്തികളാണ് ഇപ്പോൾ. അടുത്ത സീസൺ ഇത്തവണത്തേക്കാൾ പ്രയാസകരമായിരിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ക്ലോപ്പ് പറഞ്ഞു.
Read also:- അഗ്വേറോയുടെ വാക്കുകൾ സത്യമാകുമോ? ആകാംഷയോടെ ഫുട്ബോൾ ലോകം
അതേസമയം, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടാനിറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിക്കും, ചെൽസിക്കും ക്ലോപ്പ് ആശംസകൾ നേർന്നു. പോർട്ടോയിൽ ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ ഏറ്റുമുട്ടും. സൂപ്പർ താരങ്ങളുടെ രണ്ടു വൻ നിരകൾ പരസ്പരം പോരാടുമ്പോൾ ഈ സീസണിൽ ആര് കിരീടം ഉയർത്തുമെന്നത് പ്രവചനാതീതമാണ്. പെപ് ഗ്വാർഡിയോളയും ടൂഹലും അവസാന രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ചെൽസിക്കൊപ്പമായിരുന്നു.
Post Your Comments