KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentKollywood

‘കോടികൾ നഷ്ടപ്പെട്ട അവര്‍ക്ക് പ്രതിഫലം എങ്കിലും തിരിച്ചുകൊടുക്ക്’, “അല്‍പം മനുഷ്യത്വമാവാല്ലോ” പാര്‍വതി മാ…

പാർവ്വതി മനുഷ്യത്വം എന്ന് പറഞ്ഞപ്പോൾ തനിക്ക് ഓർമ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട്‌ സ്വപ്നങ്ങളുമായി സിനിമയിൽ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണെന്ന് ഒമർ പറയുന്നു

ഒ.എൻ.വി പുരസ്‌കാര വിവാദത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനമുന്നയിച്ച നടി പാർവതി തിരുവോത്തിനെതിരെ സംവിധായകൻ ഒമർ ലുലു രംഗത്ത്. മീ ടൂ ആരോപണങ്ങള്‍ക്ക് വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നത്. എന്നാൽ, സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി പുരസ്‌കാരം എന്നായിരുന്നു ഒ.എൻ.വി കൾച്ചറൽ സൊസൈറ്റി ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണം.

ഇതിനെതിരെ ‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടെ?’ എന്നാണ് സോഷ്യൽ മീഡിയയിലൂടെ പാര്‍വ്വതിയുടെ പ്രതികരിച്ചത്. ഇപ്പോൾ പാർവതിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകൻ ഒമർ ലുലു.

പാർവ്വതി മനുഷ്യത്വം എന്ന് പറഞ്ഞപ്പോൾ തനിക്ക് ഓർമ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട്‌ സ്വപ്നങ്ങളുമായി സിനിമയിൽ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണെന്ന് ഒമർ പറയുന്നു. താൻ കഷ്ടപ്പെട്ടുനേടിയ 18 കോടി മുടക്കി പടം പിടിച്ച് പണം മുഴുവൻ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താൽ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവുമെന്ന് ഒമർ ലുലു പറഞ്ഞു. പാർവ്വതി പറഞ്ഞതുപോലെ അൽപ്പം മനുഷ്യത്വം ആകാമല്ലോ എന്നും സംവിധായകൻ ചോദിക്കുന്നു.

സംവിധായകൻ ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

പ്രിയപ്പെട്ട പാർവതി മാഡം നിങ്ങൾ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം.നിങ്ങൾ മനുഷ്യതം എന്ന് പറഞ്ഞപ്പോൾ ഓർമ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട്‌ സ്വപ്നങ്ങളുമായി സിനിമയിൽ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് 18 കോടി മുടക്കി താൻ കഷ്ടപ്പെട്ടുനേടിയ പണം മുഴുവൻ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താൽ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും. പാർവതി പിന്നേയും ഒരുപാട് സിനിമകൾ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു. അതെ പാർവതി പറഞ്ഞ പോലെ “അല്ല്പം മനുഷ്യതം ആവാല്ലോ”.

shortlink

Related Articles

Post Your Comments

Related Articles


Back to top button