ഒട്ടാവ: പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അടച്ചുപൂട്ടിയ റെസിഡന്‍ഷ്യല്‍ സ്കൂളില്‍നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോർട്ട് . കാനഡയിലാണ് സംഭവം. 1978 ല്‍ അടച്ചുപൂട്ടിയ ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലാണ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങൾ .കണ്ടെത്തിയത്.
റഡാറിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി ആരംഭിച്ച സ്കൂളായിരുന്നു ഇത്. 1840 മുതല്‍ 1990കള്‍ വരെയായിരുന്നു ഇത്തരം സ്കൂളുകള്‍ ഉണ്ടായിരുന്നത്. ഇത്തരം സ്കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ കുടംബങ്ങളില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയി പാര്‍പ്പിക്കുകയും സാംസ്കാരിക വംശഹത്യ നടത്തുന്നുണ്ടെന്ന തരത്തിലെ റിപ്പോർട്ടുകൾ 2015ല്‍ പുറത്തുവന്നിരുന്നു.
read also: ചെല്ലാനത്തെ ‘രക്ഷിക്കാൻ’ പറഞ്ഞ ഒമർ ലുലുവിന് തെറിവിളി, ലക്ഷദ്വീപിനെ ‘രക്ഷിക്കാൻ’ പറഞ്ഞപ്പോൾ കൈയ്യടി !
ടെക്എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. “നമ്മുടെ രാജ്യ ചരിത്രത്തിലെ ലജ്ജാകരമായ അധ്യായത്തിന്റെ വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണിതെന്ന്’ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പറഞ്ഞു.
റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ താമസിച്ചിരുന്ന 4100 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശാരീരിക മര്‍ദനങ്ങള്‍ക്കും ബലാത്സംഗത്തിനും കുട്ടികൾ സ്കൂളുകളിൽ വിധേയരായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments