Latest NewsNewsIndia

പുരാതന ശിവക്ഷേത്രം അനധികൃതമായി കയ്യേറി ബിരിയാണി വില്‍പ്പന

ഹിന്ദു ക്ഷേത്രം കയ്യേറി ബിരിയാണി വില്‍പ്പന നടത്തിയത് അതീവ ദു:ഖകരമാണെന്നും, ഇത്തരം പ്രവൃത്തികള്‍ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്നും പ്രമീള പാണ്ഡെ പ്രതികരിച്ചു.

ലക്‌നൗ: ശിവ ക്ഷേത്രത്തിൽ മാംസാഹാര വിൽപനയെ തുടർന്ന് കേസെടുത്ത് പോലീസ്. കാണ്‍പൂരില്‍ പുരാതന ശിവക്ഷേത്രത്തിലാണ് അനധികൃതമായി കയ്യേറി ബിരിയാണി വില്‍പ്പന നടത്തിയതിനെ തുടർന്ന് മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ചമംഗഞ്ചിലെ ശിവക്ഷേത്രത്തിലാണ് സംഭവം.

ക്ഷേത്രവും പരിസരവും കയ്യേറി കട നിര്‍മ്മിച്ചായിരുന്നു ഇവര്‍ ചിക്കന്‍ ബിരിയാണി വിറ്റിരുന്നത്. കയ്യേറ്റം സംബന്ധിച്ച അന്വേഷണത്തിനിടെ ഇതുമായി ബന്ധപ്പെട്ട് കാന്‍പൂര്‍ മേയര്‍ പ്രമീള പാണ്ഡെയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. ഉടനെ നടപടി സ്വീകരിക്കുകയായിരുന്നു. മുഹമ്മദ് ഷിറാസ്, മുഹമ്മദ് നൂര്‍ ആലം, മുഹമ്മദ് ഫരീദ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഉള്‍വശം കാണണമെന്നും താക്കോല്‍ നല്‍കണമെന്നും മേയര്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടു. നിസഹകരിക്കുയും താക്കോല്‍ നല്‍കാന്‍ വിസമ്മതിക്കുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ബലമായി തുറക്കുകയായിരുന്നു.

Read Also: പ്രൊട്ടോക്കോള്‍ മറികടന്ന് ആള്‍ക്കൂട്ടമുണ്ടാക്കാന്‍ പ്രേരിപ്പിച്ചു; പുരോഹിതന് തടവ് ശിക്ഷ

എന്നാൽ അനധികൃതമായി മറ്റ് സമുദായക്കാര്‍ കയ്യേറിയ പുരാതന ക്ഷേത്രങ്ങള്‍ തിരിച്ചെടുക്കുന്നതിനായി കാന്‍പൂര്‍ മേയര്‍ പ്രമീള പാണ്ഡെ നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിച്ചത്തുവന്നത്. ഹിന്ദു ക്ഷേത്രം കയ്യേറി ബിരിയാണി വില്‍പ്പന നടത്തിയത് അതീവ ദു:ഖകരമാണെന്നും, ഇത്തരം പ്രവൃത്തികള്‍ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്നും പ്രമീള പാണ്ഡെ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button