Latest NewsKeralaNewsIndia

‘ആ കളക്ടറുടെ ഒരു ധാർഷ്ട്യമുണ്ടല്ലോ? അതു വിലപോവില്ലായെന്നു പഠിപ്പിക്കേണ്ടതുണ്ട്’; ലക്ഷദ്വീപ് കളക്ടർക്കെതിരെ തോമസ് ഐസക്

ലക്ഷദ്വീപ് കളക്ടറുടെ വാക്കുകള്‍ ഇഴകീറി വിമര്‍ശിച്ച് തോമസ് ഐസക്

തിരുവനന്തപുരം: ലക്ഷദ്വീപിൽ പ്രതിഷേധിക്കാനും മാത്രം പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയ ദ്വീപ് കളക്ടർ അസ്കർ അലിക്കെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്. കളക്ടറുടെ ധാർഷ്ട്യം വില പോവില്ലെന്നു നമ്മൾ പഠിപ്പിക്കണമെന്നാണ് തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്. ഒരു പ്രതിഷേധത്തിനും വഴങ്ങില്ലായെന്ന കളക്ടറുടെ ധാർഷ്ട്യം മാറ്റി കൊടുക്കണം. ജനങ്ങളെല്ലാം ഒത്തൊരുമിച്ചു സമാധാനപരമായി നിലയെടുത്താൽ ഏതു സ്വേച്ഛാധിപതിയും തലകുനിക്കേണ്ടിവരുമെന്നു ഗാന്ധിജി പഠിപ്പിച്ചിട്ടുള്ളതാണെന്നും തോമസ് ഐസക് കുറിച്ചു. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ:

ലക്ഷദ്വീപിലെ വംശഹത്യാസമാനമായ വികസനനയങ്ങളെക്കുറിച്ച് രാജ്യത്തെമ്പാടും ഉയർന്നുവരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപ് കളക്ടർ കേരളത്തിൽവന്നു മാധ്യമങ്ങളെ കണ്ടു. കാര്യം വളരെ വ്യക്തം: “ചൈനക്ക് മക്കാവോ പോലെ, ഇൻഡോനേഷ്യക്ക് ബാലി പോലെ, തായ്‌ലൻഡിന് ഫുക്കെറ്റ് പോലെ, ഫിലിപ്പീൻസിന് പലവാൻ പോലെ ഇന്ത്യക്ക് ഒരു ലോകോത്തര ടൂറിസ്റ്റ് ടെസ്റ്റിനേഷനാക്കി മാറ്റാൻ സാധിക്കുന്ന ആർച്ചിപലാഗോ ആണ് ലക്ഷദ്വീപ്”. (ഇവ കളക്ടറുടെ വാക്കുകളല്ല. ഇന്നു വേറൊരു പോസ്റ്റിൽ വായിച്ചതാണ്). ഇങ്ങനെയാക്കി മാറ്റുമ്പോൾ അവിടുത്തെ ജനങ്ങൾക്ക് എന്താണു വേണ്ടതെന്നു ചോദിക്കണ്ടേ? അവർക്ക് ഇതിൽ നിന്നും എന്തു ഗുണമെന്ന് അന്വേഷിക്കണ്ടേ? അതോ കോർപ്പറേറ്റുകളുടെ ലാഭം മാത്രം പരിഗണിച്ചാൽ മതിയോ?

Also Read:രാജുവിനെ സപ്പോർട്ട് ചെയ്യുന്നില്ല, തെറി വിളിക്കുന്നവരെയും സപ്പോർട്ട് ചെയ്യുന്നില്ല: മേജർ രവി

ദ്വീപിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായിട്ടുള്ളവ ഇവയാണ് – മത്സ്യബന്ധനം നവീകരിക്കുക, അവ ഉൽപ്പന്നങ്ങളായി സംസ്കരിക്കുക, നാളികേര വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക, ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുക. ഡീസാലിനേഷൻ പ്ലാന്റു വേണം. പുതിയ ആശുപത്രി വേണം. സ്കൂൾ സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തണം. ഇതിനൊക്കെ ഇന്നു ചെയ്യുന്ന പരാക്രമങ്ങൾ എന്തിന്? കടപ്പുറത്തെ അനധികൃത മത്സ്യബന്ധന നിർമ്മാണെന്ന് കളക്ടർ വിശേഷിപ്പിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകളെയാണ്. നൂറ്റാണ്ടുകളായി അവർക്കുള്ള അവകാശം ഇല്ലാതാക്കാൻ ഈ വരത്തൻമാർ ആരാണ്? മയക്കുമരുന്നും കുറ്റകൃത്യങ്ങളും കൂടുന്നൂവെന്നുള്ള വാദം ശരിതന്നെയാവട്ടെ. അതിന് ഇന്ത്യയിൽ ക്രിമിനൽ നിയമങ്ങളുണ്ട്. ഗുണ്ടാ ആക്ടിന്റെ ആവശ്യമെന്ത്? നിങ്ങൾ ആർക്ക് എതിരായിട്ടാണ് യുദ്ധം പ്രഖ്യാപിക്കുന്നത്? ഇപ്പോൾ കളക്ടർ പറയുന്നു ഇറച്ചിക്കു പകരം കൂടുതൽ മീൻ തീറ്റിക്കാനാണ് എന്നാണ്. എന്തു തിന്നണമെന്ന് അവർ തന്നെ തീരുമാനിക്കുന്നതല്ലേ ഉചിതം.

പിന്നെ, ആ കളക്ടറുടെ ഒരു ദാർഷ്ട്യമുണ്ടല്ലോ – ഒരു പ്രതിഷേധത്തിനും വഴങ്ങില്ലായെന്നുള്ളത്. പ്രതിഷേധിക്കുന്നവരൊക്കെ സാമൂഹ്യവിരുദ്ധരുമാണത്രെ – അതു വിലപോവില്ലായെന്നു പഠിപ്പിക്കേണ്ടതുണ്ട്. ജനങ്ങളെല്ലാം ഒത്തൊരുമിച്ചു സമാധാനപരമായി നിലയെടുത്താൽ ഏതു സ്വേച്ഛാധിപതിയും തലകുനിക്കേണ്ടിവരുമെന്നു ഗാന്ധിജി പഠിപ്പിച്ചിട്ടുള്ളതാണ്. ഇപ്പോൾ ഡൽഹിയിലെ കൃഷിക്കാർ ഇതേകാര്യം നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കേരളവും തമിഴ്നാടും മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ ജനാധിപത്യവിശ്വാസികളും അണിനിരക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button