
മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ സ്‌ട്രൈക്കറെ എത്തിക്കുമെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. ‘അവസാന ഒരു കിക്കിലാണ് ടീം പരാജയപ്പെട്ടത്. അത് ഫുട്ബോളിൽ സ്വാഭാവികമാണ്. ഇനി ഇങ്ങനെ പരാജയപ്പെടുകയില്ലെന്ന് ടീം ഉറപ്പിക്കുകയാണ് വേണ്ടത്. ടീം മൂന്നോ നാലോ പുതിയ താരങ്ങളെ സൈൻ ചെയ്ത് ടീം ശക്തമാക്കേണ്ടതുണ്ട്’ യൂറോപ്പ ലീഗിലെ പരാജയതിന്ശേഷം സംസാരിക്കുകയായിരുന്നു ഒലെ.
മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സ്‌ട്രൈക്കർക്കായുള്ള ശ്രമം തുടരുമെന്ന സൂചനയാണ് പരിശീലകൻ ഒലെ നൽകുന്നത്. ടോട്ടൻഹാമിന്റെ ഹാരി കെയ്നിനെ ടീമിലെത്തിക്കുന്ന കാര്യം പറയാനാകില്ലെന്നും ഒലെ പറഞ്ഞു. കെയ്ൻ മറ്റൊരു ക്ലബിന്റെ താരമാണെന്നും അതുകൊണ്ട് തന്നെ അതിനെ കുറിച്ച് സംസാരിക്കാനില്ലെന്നും ഒലെ പറഞ്ഞു. ടോട്ടൻഹാം വിടുന്ന ഹാരി കെയ്നുവേണ്ടി യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ ഇപ്പോൾ രംഗത്തുണ്ട്.
Post Your Comments