![](/wp-content/uploads/2020/01/OLE.png)
മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ സ്‌ട്രൈക്കറെ എത്തിക്കുമെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. ‘കാവാനിയുടെ കരാർ പുതുക്കിയതു കൊണ്ട് യുണൈറ്റഡ് പുതിയ താരങ്ങളെ സൈൻ ചെയ്യില്ലെന്നാണ് പലരും കരുതുന്നത്. എന്നാൽ അത് സത്യമല്ല. ടീം ശക്തമാക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്. കവാനി അല്ലാതെ എത്ര മികച്ച സ്‌ട്രൈക്കർ യുണൈറ്റഡ് ടീമിൽ ഉണ്ട്’. ഒലെ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സ്‌ട്രൈക്കർക്കായുള്ള ശ്രമം തുടരുമെന്ന സൂചനയാണ് പരിശീലകൻ ഒലെ നൽകുന്നത്. ടോട്ടൻഹാമിന്റെ ഹാരി കെയ്നിനെ ടീമിലെത്തിക്കുന്ന കാര്യം പറയാനാകില്ലെന്നും ഒലെ പറഞ്ഞു. കെയ്ൻ മറ്റൊരു ക്ലബിന്റെ താരമാണെന്നും അതുകൊണ്ട് തന്നെ അതിനെ കുറിച്ച് സംസാരിക്കാനില്ലെന്നും ഒലെ പറഞ്ഞു. ടോട്ടൻഹാം വിടുന്ന ഹാരി കെയ്നുവേണ്ടി യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ ഇപ്പോൾ രംഗത്തുണ്ട്.
Post Your Comments