Latest NewsFootballNewsSports

യുണൈറ്റഡിനെ തകർത്ത് വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം

പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം. പോളണ്ടിൽ ഗഡാൻസ്കിൽ നടന്ന ഫൈനലിൽ യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് വിയ്യാറയൽ യൂറോപ്പ ലീഗ് കിരീടം നേടിയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1 എന്ന നിലയിലായിരുന്ന മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 11-10 എന്ന സ്കോറിലാണ് വിയ്യാറയൽ വിജയിച്ചത്.

വിയ്യാറയൽപരിശീലകൻ ഉനായ് എമിറെയുടെ നാലാം യൂറോപ്പ ലീഗ് കിരീടമാണിത്. 29-ാം മിനുറ്റിൽ പരേഹോ എടുത്ത ഫ്രീകിക്കിൽ ജെറാഡ് മൊറേനോ വിയ്യാറയലിന്റെ ആദ്യ ഗോൾ നേടി. ഈ ഗോളിന് ശേഷം യുണൈറ്റഡ് ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ ഒലെയുടെ ടീമിന് കഴിഞ്ഞില്ല.

എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച യുണൈറ്റഡ് എഡിസൺ കവാനിയുടെ(55) ഗോളിൽ യുണൈറ്റഡ് സമനില നേടി. തുടർന്ന് ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. തുടർന്ന് എക്സ്ട്രാ ടൈമിലും 1-1 എന്ന നിലയിലായിരുന്ന മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ കലാശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button