ഇന്ത്യ-ന്യൂസിലാന്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ പ്ലെയിങ് കണ്ടീഷനുകൾ ഐസിസി പുറത്തുവിട്ടു. മത്സരം സമനിലയാകുകയാണെങ്കിൽ ഇരു രാജ്യങ്ങളെയും ജോയിന്റ് ജേതാക്കളായി പ്രഖ്യാപിക്കുമെന്ന് ഐസിസി വ്യക്തമാക്കി. ഇത് നേരത്തെ പുറത്തുവിട്ട വിവരമാണെങ്കിലും ഐസിസിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇന്നെത്തുകയായിരുന്നു.
ടെസ്റ്റിന്റെ സാധാരണ ദിവസങ്ങളിൽ ഏതെങ്കിലും തരത്തിൽ സമയം നഷ്ടപ്പെടുകയാണെങ്കിൽ അത് അഡ്ജസ്റ്റ് ചെയ്യുവാനായി റിസർവ് ദിവസവും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 18ന് സതാംപ്ടണിലാണ് ഇന്ത്യ-ന്യൂസിലാന്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ജൂൺ 22 വരെയാണ് ടെസ്റ്റെങ്കിലും 23ന് റിസർവ് ഡേ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിൽ പോസിറ്റീവ് ഫലം ലഭിച്ചില്ലെങ്കിൽ റിസർവ് ഡേ ഉപയോഗിക്കില്ലെന്നും മത്സരം സമനിലയായി പരിഗണിക്കുമെന്നും ഐസിസി അറിയിച്ചു.
Post Your Comments