Latest NewsCricketNewsSports

ലങ്കൻ സീനിയർ താരങ്ങൾക്ക് ഏകദിന ടീമിലേക്കുള്ള വാതിൽ കൊട്ടിയടിച്ചിട്ടില്ല: മിക്കി ആർതർ

ശ്രീലങ്കൻ സീനിയർ താരങ്ങൾക്ക് ഏകദിന ടീമിലേക്കുള്ള വാതിൽ കൊട്ടിയടിച്ചിട്ടില്ലെന്ന് ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതർ. ശ്രീലങ്കൻ യുവ താരങ്ങളുമായി ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ടീം ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ബംഗ്ലാദേശിനോട് ഏകദിന പരമ്പര നഷ്ടമായതോടെ വിമർശനങ്ങൾ ഉയർന്നിരുന്നു.

സീനിയർ താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കിയെന്ന് പറയാനാകില്ലെന്നും ഭാവിലേക്കുള്ള പരീക്ഷണങ്ങളായിരുന്നു ലങ്കയുടെ ബംഗ്ലാദേശ് പര്യടനമെന്ന് മിക്കി ആർതർ പറഞ്ഞു. സീനിയർ താരങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ടീമിലേക്ക് മടങ്ങിയെത്താനാകുന്നതേയുള്ളുവെന്നും ആർതർ പറഞ്ഞു. മധ്യ ഓവറുകളിൽ ടീമിന് തിരിച്ചടി ലഭിച്ചുവെന്നും മികച്ച പ്രകടനങ്ങളുടെ ബലത്തിൽ സീനിയർ താരങ്ങൾക്ക് ടീമിലേക്ക് മടങ്ങിയെത്തുവാൻ സാധിക്കുമെന്നും ആർതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button