ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ ടീം തോല്‍വിയ്ക്ക് ശേഷം താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പാകിസ്താന്‍ ക്രിക്കറ്റ് ടീം കോച്ച് മിക്കി ആര്‍തര്‍. ലോകകപ്പില്‍ ജൂണ്‍ 16-ന് നടന്ന മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ 89 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഇതിന് ശേഷം കടുത്ത സമ്മര്‍ദത്തിലായെന്നും ആര്‍തര്‍ പറയുന്നു. തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ മിക്കിക്കും നായകന്‍ സര്‍ഫാറാസിനുമെതിരെ പാക് മാധ്യമങ്ങടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ലോകകപ്പ് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തിയെങ്കിലും വിമര്‍ശനങ്ങള്‍ തുടരുകയാണ്. ലോകകപ്പായതു കൊണ്ടു തന്നെ മാധ്യമങ്ങളുടെ വിമര്‍ശനങ്ങളും ആരാധകരുടെ കുറ്റപ്പെടുത്തലുകളുമെല്ലാം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഞായറാഴ്ച(ഇന്ത്യ- പാക് മത്സരം നടന്ന ദിവസം) താന്‍ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അത് ഒരു മത്സരം മാത്രമാണ്. ഒരു തോല്‍വി മാത്രമാണ് അത് എന്നാണ് എപ്പോഴും താരങ്ങളോട് പറയാറെന്നും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരശേഷം’ മിക്കി ആര്‍തര്‍ വെളിപ്പെടുത്തി. ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങിനയച്ചു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ മഴയെത്തി. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
Post Your Comments