Latest NewsIndiaNews

‘ഞാന്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതാണ്’; മോദിയ്ക്കും കേന്ദ്രത്തിനും കോവിഡിനെ മനസിലായിട്ടില്ലെന്ന് രാഹുല്‍

ദിശയില്ലാതെയാണ് കപ്പല്‍ സഞ്ചരിക്കുന്നതെന്നും രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്രസര്‍ക്കാരിനും കോവിഡ് വൈറസിനെ മനസിലായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരവധി തവണ കേന്ദ്രത്തിന് താന്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ കേന്ദ്രം തങ്ങളെ പരിസഹിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ആരോപിച്ചു.

Also Read: സേവ് ചെല്ലാനം: ദുരിതക്കയത്തിൽ കൈത്താങ്ങായി ബി ജെ പി, സന്നദ്ധ പ്രവർത്തനങ്ങളെ കുറിച്ച് എസ്. സുരേഷ്

വാക്‌സിനേഷന്‍ തന്ത്രങ്ങള്‍ വേണ്ടവിധം ഉപയോഗിച്ചില്ലെങ്കില്‍ കോവിഡിന്റെ കൂടുതല്‍ തരംഗങ്ങള്‍ ഉണ്ടാകുമെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയാണ് രാജ്യത്തെ നയിക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ പ്രധാനമന്ത്രി ഇന്ന് വേറെ ഏതോ ലോകത്താണ് ജീവിക്കുന്നതെന്നും അതിനാല്‍ ദിശയില്ലാതെയാണ് കപ്പല്‍ സഞ്ചരിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

പ്രധാനമന്ത്രി ഇപ്പോള്‍ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു കഴിഞ്ഞു. നേതൃപാടവം എന്താണ്, ധൈര്യമെന്താണ് കരുത്ത് എന്താണ് എന്നൊക്കെ തെളിയിക്കേണ്ട സമയമാണിത്. പ്രധാനമന്ത്രി അവസരത്തിന് ഒത്ത് ഉയരണമെന്നും നേതൃപാടവം തെളിയിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button