Latest NewsKeralaNews

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബിൽ ഇനി ഓൺലൈൻ വഴി മാത്രം ; വൈദ്യുതി ബോർഡ്

കൊച്ചി : വൈദ്യുതി ബിൽ അടയ്ക്കാൻ ഓൺലൈൻ സംവിധാനം കർശനമായി നടപ്പാക്കാനൊരുങ്ങി വൈദ്യുതി ബോർഡ്. ആയിരം രൂപയിൽ കൂടുതലുള്ള വൈദ്യുതി ബില്ലിനാണ് ഓൺലൈൻ സംവിധാനം കർശനമായി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടർ വഴി സ്വീകരിക്കാൻ കഴിയാത്തവിധത്തിൽ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തും.

പുതിയ തീരുമാനത്തിലൂടെ ഗാർഹികോപയോക്താക്കളിൽ വലിയൊരു വിഭാഗം വൈദ്യുതി ഓഫീസുകളിലേക്ക് എത്തുന്നത് തടയാൻ കഴിയും എന്നാണ് വൈദ്യുതി ബോർഡ് പറയുന്നത്. ഇതിനനുസരിച്ച് കാഷ്യർമാരെ പുനർവിന്യസിക്കാനും ബോർഡ് തീരുമാനിച്ചു. രണ്ടായിരത്തോളം വരുന്ന കാഷ്യർ തസ്തിക പകുതിയായി കുറയ്ക്കാൻ ഇതുവഴി സാധിക്കും.

Read Also  :  വാക്‌സിന്‍ വിതരണത്തില്‍ മലപ്പുറം ജില്ലയെ എന്തിന് അവഗണിക്കുന്നു?; മുഖ്യമന്ത്രിക്ക് കത്തുനല്‍കി പഞ്ചായത്ത് പ്രസിഡന്റ്

അഞ്ഞൂറ്റിയെഴുപത്തിമൂന്ന് പേരാണ് ഈ മാസം വൈദ്യുതിബോർഡിലെ വിവിധ തസ്തികയിൽ നിന്നും വിരമിക്കുന്നത്. ഈ സാഹചര്യത്തിൽ ഒഴിവുവരുന്ന തസ്തികകളിലേക്ക് കാഷ്യർമാർക്ക് പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button