KeralaLatest NewsFootballNewsSports

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് സംസ്ഥാന സർക്കാരിന് 10,000 എൻ 95 മാസ്കുകൾ സംഭാവന ചെയ്തു. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് ഐഎഎസ്, കൊച്ചി കോർപറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്‌റഫ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ആർ റനീഷ്, വിദ്യാഭ്യാസ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി എസ് ശ്രീജിത്ത് എന്നിവർക്ക് സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായ മുൻനിര പ്രവർത്തകരെ പിന്തുണയ്ക്കുന്നതിന് 95 മാസ്കുകൾ കൈമാറി.

ബ്ലാസ്റ്റേഴ്‌സിന്റെ യെല്ലോ ഹാർട്ടിന് കീഴിൽ, അവശ്യ സേവനങ്ങൾ വേണ്ട പൗരന്മാരെ സഹായിക്കുന്നതിന് ക്ലബ് അതിന്റെ എല്ലാ മാർഗങ്ങളും ഫ്ലാറ്റ് ഫോമുകളും ഉപയോഗിക്കുന്നത് തുടരുകയാണ്. മറ്റ് ട്വിറ്റർ പ്രൊഫൈലുകളിൽ നിന്നുള്ള കോവിഡ് 19 പിന്തുണ അഭ്യർത്ഥന ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുന്നതിനും, വൈറസ്, വാക്‌സിനേഷൻ ഡ്രൈവുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശ ഉള്ളടക്കം പോസ്റ്റുചെയ്യുന്നതിനും ടീമിന്റെ ട്വിറ്റർ മറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകളും ഉപയോഗിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button