KeralaLatest NewsNews

‘അത് വ്യഭിചാരം ആണെങ്കില്‍ ഞാനതങ്ങു സഹിച്ചു’; മാസ് മറുപടിയുമായി ഗോപി സുന്ദർ

12 വര്‍ഷം ഒരാളുമായി ഞാന്‍ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കില്‍ ഞാനതങ്ങു സഹിച്ചു' എന്നാണ് അദ്ദേഹം കുറിച്ചത്.

സമൂഹ മാധ്യമങ്ങളിൽ വെറലായി സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ കമന്റ്. ഭാര്യയെയും രണ്ടു മക്കളേയും ഉപേക്ഷിച്ച്‌ ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം താമസം തുടങ്ങിയതോടെയാണ് ഗോപി സുന്ദര്‍ വിവാദത്തിലകപ്പെട്ടത്. അഭയയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാല്‍ ഉടന്‍ ആരാധകരെത്തി അദ്ദേഹത്തെ വിമര്‍ശിക്കും. ഇത്തവണയും സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചവര്‍ക്കു വീണ്ടും തക്ക മറുപടി നല്‍കിയിരിക്കുകയാണ് ഗോപി സുന്ദര്‍.

Read Also: പ്ലസ് വൺ പരീക്ഷ ഓണാവധിയ്ക്ക് അടുത്ത സമയത്ത് നടത്തും; മുഖ്യമന്ത്രി

എന്നാൽ ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചതിനു താഴെയാണ് മോശം പ്രതികരണമുണ്ടായത്. മേഘ ദേവന്‍ എന്ന അക്കൗണ്ടില്‍ നിന്നുമാണ് കമന്റു വന്നത്. ‘സെലിബ്രിറ്റികള്‍ വ്യഭിചരിച്ചാല്‍ അത് ലിവിങ് ടുഗെദര്‍, നേരെ മറിച്ചു സാധാരണക്കാര്‍ ആണെങ്കില്‍ അത് അവിഹിതം’ എന്നായിരുന്നു കമന്റ്. ഇതിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. 12 വര്‍ഷം ഒരാളുമായി ഞാന്‍ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കില്‍ ഞാനതങ്ങു സഹിച്ചു’ എന്നാണ് അദ്ദേഹം കുറിച്ചത്.

ഈയടുത്ത് അഭയ ഹിരണ്‍മയിയുടെ പിറന്നാളിനു ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രത്തിനു നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘ഗോപി സുന്ദറിന് ഓരോ മാസവും ഓരോ ഭാര്യ ആണോ’ എന്നായിരുന്നു ടിനു രാജ് എന്ന അക്കൗണ്ടില്‍ നിന്നും വന്ന കമന്റ്. വിമര്‍ശനങ്ങള്‍ക്ക് ഗോപി സുന്ദര്‍ കൊടുത്ത മറുപടി വൈറലായിരുന്നു. പിന്നാലെയാണ് പുതിയ വിമര്‍ശനം ഉയര്‍ന്നത്. കുറിപ്പ് വൈറലായതോടെ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button