സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണ്. തങ്ങളുടെ പ്രണയവിശേഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമൃതയെ തന്റെ ലവ് ഓഫ് മൈ ലൈഫ് ആണെന്നൊക്കെ പറയാമെന്ന് ഗോപി സുന്ദര്‍ പറഞ്ഞു. നമുക്ക് നമ്മളെ സ്‌നേഹിക്കാന്‍ കഴിയുന്നിടത്ത് കൂടിയാണ് യഥാര്‍ത്ഥ പ്രണയമുണ്ടാകുന്നതെന്ന് ഗോപി സുന്ദര്‍ പറയുന്നു.
‘പ്രണയം ഒരു നയമാണ്. പ്രണയത്തിന്റെ ഡെഫിനിഷന്‍ പറയുകയാണെങ്കില്‍ പരസ്പരം മനസിലാക്കലാണ് പ്രണയം. ഒരാള്‍ എങ്ങനെയാണോ അതുപോലെ അംഗീകരിക്കലാണ് പ്രണയം. നമുക്ക് നമ്മളെ കൂടി സ്നേഹിക്കാൻ കഴിയണം. പ്രണയത്തില്‍ അഭിനയിക്കാതിരിക്കാന്‍ പറ്റണം. ഇതു കാണുന്ന അത്ര പേര്‍ക്ക് സ്വന്തം മൊബൈല്‍ ഭാര്യയുടെ കൈയില്‍ കൊടുക്കാന്‍ പറ്റും. ഒരാള്‍ നമ്മുടെ കൂടെ ഉണ്ടെന്ന തോന്നലില്ലാതെ ഫ്രീയായി ഇരിക്കാന്‍ കഴിയണം. താന്‍ കണ്ടിട്ടുള്ള ഒട്ടുമിക്ക ആണുങ്ങള്‍ക്കും വീടിന് പുറത്ത് ഒരു സ്വഭാവവും അകത്ത് മറ്റൊരു സ്വഭാവവുമാണ്’, ഗോപി സുന്ദര്‍ പറഞ്ഞു.
നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം സിംഗിൾ മദറായി മകളാണ് ലോകമെന്ന് പറഞ്ഞ് കഴിയുകയായിരുന്ന അമൃതയുടെ പുതിയ ബന്ധം ആരാധകരെ അമ്പരപ്പിച്ചിരുന്നു. അമൃതയെ ഡിവോഴ്സ് ചെയ്ത ശേഷം ബാല രണ്ടാമത് വിവാഹിതനായപ്പോൾ അമൃതയും വിവാഹം കഴിച്ച് പുതിയ ജീവിതം തുടങ്ങണം എന്ന അഭിപ്രായവുമായി രംഗത്ത് എത്തിയിരുന്നു. അമൃതയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹമെന്ന് എന്നാണ് ആരാധകർ ചോദിക്കുന്നത്.
Post Your Comments