ബ്രസീലിയൻ സൂപ്പർതാരം ഫെർണാണ്ടീഞ്ഞോ മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. ഈ സീസണിന് ശേഷം സിറ്റി വിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം സിറ്റിയിൽ തുടരുകയായിരുന്നു. ഒരു വർഷത്തെ കരാറാണ് ഫെർണാണ്ടീഞ്ഞോ മാഞ്ചസ്റ്റർ സിറ്റിയിൽ ഒപ്പുവെച്ചത്. 32കാരനായ മിഡ്‌ഫീൽഡറുടെ പിച്ചിലും പുറത്തും കാഴ്ച വെയ്ക്കുന്ന പ്രകടനം സമാനതകളില്ലാത്തതാണെന്നാണ് സിറ്റി വിലയിരുത്തുന്നത്.
ഡ്രസിങ് റൂമിലെ നേതാവായി മാറിയ ഫെർണാണ്ടീഞ്ഞോ സിറ്റിയിലെ പല താരങ്ങളുടെയും മാനസികാവസ്ഥ മാറ്റിയെടുക്കുന്നതിൽ വിജയം നേടിയിരുന്നു. ഈ സീസണിൽ സിറ്റി ചാമ്പ്യൻസ് ലീഗ് നേടുകയാണെങ്കിൽ അതിനു പിന്നിൽ ഫെർണാണ്ടീഞ്ഞോയുടെ നേതൃത്വ പാടവത്തിനു വലിയ മൂല്യമുണ്ട്. ചാമ്പ്യൻസ് ലീഗ് നോക്കൌട്ട് മത്സരങ്ങളിൽ ഫെർണാണ്ടീഞ്ഞോ കാഴ്ച വെച്ച പ്രകടനമാണ് ശ്രദ്ധേയമായത്.
Post Your Comments