തിരുവനന്തപുരം: രാജ്യത്ത് സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി വ്യാജസന്ദേശങ്ങളുടെ പ്രവാഹം. സമൂഹമാദ്ധ്യമങ്ങളിലെ എല്ലാ സന്ദേശങ്ങളും നിരീക്ഷിക്കുകയും കോളുകള്‍ റിക്കാര്‍ഡ് ചെയ്യപ്പെടുമെന്നുമുള്ള വ്യാജ സന്ദേശമാണ് വീണ്ടും വൈറലായിരിക്കുന്നത്. ഡിജറ്റല്‍ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നതോടെയാണ് വ്യാജ സന്ദേശങ്ങള്‍ വീണ്ടും തലപ്പൊക്കിയിരിക്കുന്നത്.
Read Also : രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി ഇന്ത്യ
സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ, മൂന്ന് നീല ടിക്കുകള്‍ ദൃശ്യമായാല്‍ അയച്ച സന്ദേശം സര്‍ക്കാര്‍ കണ്ടു. രണ്ട് നീല ടിക്ക് ഒരു ചുവപ്പ് ടിക്ക് കണ്ടാല്‍ സര്‍ക്കാര്‍ നടപടിയെടുത്തേക്കാം എന്ന് തുടങ്ങി ആശങ്കപ്പെടുത്തുന്ന തരത്തിലാണ് സന്ദേശങ്ങള്‍ പ്രവഹിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി ചട്ടങ്ങള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മേയ് 25 നാണ് പ്രാബല്യത്തിലായത്. ഇതിലൂടെ ഓണ്‍ലൈന്‍ വാര്‍ത്തകളും ഒടിടി പ്ലാറ്റ്ഫോമിലുള്ള വിവിധ സേവനങ്ങളും നിയന്ത്രിക്കാനാണ് നീക്കം.
അതേസമയം, വ്യാജവാര്‍ത്തകള്‍ തടയുന്നതിനും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലെ രാജ്യത്തിനെതിരേയുള്ള ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നതിനുമാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവേദക്കര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശത്തില്‍ പറയുന്നതരത്തിലുള്ള വ്യവസ്ഥകളൊന്നും പുതിയ ചട്ടത്തില്‍ ഇല്ല.
Post Your Comments