ന്യൂഡല്‍ഹി: രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി ഇന്ത്യ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര വ്യോയാന മന്ത്രാലയത്തിന്റെ തീരുമാനം. ജൂണ്‍ 30 വരെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിലക്ക് നീട്ടിയത്. രാജ്യാന്തര സര്‍വീസുകള്‍ ആരംഭിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നുള്ള വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം, വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍, വിദേശ ചരക്കു വിമാനങ്ങള്‍, പ്രത്യേകാനുമതിയുള്ള ചാര്‍ട്ടേഡ് സര്‍വീസുകള്‍ എന്നിവയ്ക്കു ഈ വിലക്ക് വിലക്ക് ബാധകമല്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ വാന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉള്‍പ്പെടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയര്‍ ബബിള്‍ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സര്‍വീസ് നടത്തിയിരുന്നു.
Post Your Comments