ന്യൂഡല്‍ഹി : കൊവിഡ് വൈറസ് വ്യാപനഘട്ടത്തിലാണ് രാജ്യം. കോവിഡ് രോഗബാധയെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ധന സഹായം. മരിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പത്രപ്രവര്‍ത്തക ക്ഷേമ പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വീതം ധനസഹായം ലഭിക്കും
https://accreditation.pib.gov.in/jws/default.aspx എന്ന വെബ്സൈറ്റിലൂടെ ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ സ്കീം (ജെ.ഡബ്ല്യു.എസ്) പ്രകാരമുള്ള ഈ സഹായത്തിനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത് .
Post Your Comments