Latest NewsNewsIndia

BREAKING: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ച് കേന്ദ്രസര്‍ക്കാര്‍

മെയ് 31ന് രാവിലെ 10 മണിയ്ക്ക് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യയെ തിരിച്ചുവിളിച്ചു. മെയ് 31ന് രാവിലെ 10 മണിയ്ക്ക് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാള്‍ സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.

Also Read: പ്രഭാത ഭക്ഷണത്തിന്റെ പേരിൽ പ്രധാനമന്ത്രി അധിക തുക കൈപ്പറ്റുന്നു; അന്വേഷണം നടത്താനൊരുങ്ങി ഫിൻലൻഡ് പോലീസ്

യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി ഇന്ന് സംസ്ഥാനത്ത് എത്തിയിരുന്നു. വെസ്റ്റ് മിഡ്‌നാപൂരിലെ കലൈകുണ്ഡ വ്യോമസേനാ താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചീഫ് സെക്രട്ടറിയും എത്തിയിരുന്നില്ല.

സൈനിക താവളത്തിനു സമീപം തന്നെ നടത്തിയ അവലോകന യോഗത്തില്‍ അര മണിക്കൂര്‍ വൈകിയാണ് മമത ബാനര്‍ജി എത്തിയത്. തുടര്‍ന്ന് 15 മിനിറ്റോളം പ്രധാനമന്ത്രിയുമായി സംസാരിച്ച മമത റിപ്പോര്‍ട്ട് കൈമാറിയ ശേഷം യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങുകയും ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ജഗ്ധീപ് ധന്‍കറും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button