Latest NewsIndiaNews

നാടിനെ ഞെട്ടിച്ച് വ്യാജ മദ്യദുരന്തം, എട്ട് മരണം : മരണ സംഖ്യ ഉയരും

അലിഗഡ്: നാടിനെ ഞെട്ടിച്ച് വ്യാജ മദ്യദുരന്തം. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് വ്യാജ മദ്യം കഴിച്ച് എട്ടു പേര്‍ മരിച്ചത്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവര്‍മാരാണ് മരിച്ചതെന്ന് ഡിഐജി ദീപക് കുമാര്‍ പറഞ്ഞു.

Read Also : 5 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 50കാരന്‍ ഒളിവില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കര്‍സിയയിലെ ഒരു കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ തദ്ദേശ നിര്‍മിത മദ്യം കഴിച്ചാണ് ദുരന്തത്തിന് കാരണമായത്. ആദ്യം രണ്ട് പേര്‍ മരിച്ചെന്നുള്ള വിവരം ലോധ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. പിന്നീട് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസും മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയപ്പോഴാണ് കാര്‍സിയയിലും സമീപ ഗ്രാമങ്ങളിലുമായി ആറ് പേര്‍ കൂടി മരിച്ചതായി അറിഞ്ഞത്. ആരോഗ്യനില വഷളായതിനാല്‍ അഞ്ച് പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button