അലിഗഡ്: സ്ഫോടനത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അലിഗഡിൽ ബിമാനഗർ പ്രദേശത്ത് പുലർച്ചെ 6.30 ഓടെയുണ്ടായ സ്‌ഫോടനത്തിലാണ് രണ്ടു പേർ മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ ആറ് വീടുകളും പത്തോളം വ്യാപര സ്ഥാപനങ്ങളും തകർന്നതായും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ട് ഉണ്ട്. പോലീസും ഫയർഫോഴ്സും ചേർന്നാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള സ്ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യങ്ങൾ പരിശോധനയിലൂടെ വ്യക്തമാകൂ എന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. സ്ഫോടന ശബ്ദം അഞ്ച് കിലോമീറ്റർ അകലെ വരെ കേട്ടുവെന്നും സ്ഫോടനത്തിന് പിന്നാലെ പ്രദേശമാകെ പുക നിറഞ്ഞുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
Post Your Comments