അലിഗഡ്: ബസുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ മദ്രാക് പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. അലിഗഡില്‍ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസും യാത്രക്കാരുമായി വരികയായിരുന്ന മറ്റൊരു ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
Also read : വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് സൗദി ധനമന്ത്രാലയം
10 പേര്‍ക്ക് പരിക്കേറ്റു. ഇവർക്ക് സമീപത്തെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതേസമയം പരിക്കേറ്റവര്‍ക്ക് വേണ്ട എല്ലാ ചികിത്സാ സഹായവും നല്കാന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി അധികൃതർക്ക് നിർദേശം നൽകി.
Post Your Comments