Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

‘കഴിഞ്ഞ പത്തൊമ്പത് വർഷമായി നടനെന്ന നിലയിൽ ശ്രദ്ധിക്കപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാൻ; അലക്സാണ്ടർ പ്രശാന്ത്

ഒരു നടനെന്ന നിലയിൽ നല്ലവനായ ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളേക്കാൾ, എനിക്കിഷ്ടം അൽപം മോശക്കാരനെങ്കിലും എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങളാണ്

സിനിമയോടും അഭിനയത്തോടുമുള്ള അടങ്ങാത്ത അഭിനിവേശമാണ് അവതാരകനായി കരിയർ തുടങ്ങിയ അലക്സാണ്ടർ പ്രശാന്തിനെ നടനാക്കിയത്. കഴിഞ്ഞ പത്തൊമ്പത് വർഷത്തോളമായി സിനിമയിലുണ്ടെങ്കിലും പ്രശാന്തിനെ തേടി അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ വന്നുതുടങ്ങിയത് അടുത്തിടെയാണ്. തനിക്ക് കിട്ടുന്നതെല്ലാം മുഖത്തുനിന്നും കയ്യെടുക്കാൻ തോന്നാത്ത കഥാപാത്രങ്ങളാണെന്ന് മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് പറയുന്നു.

അലക്സാണ്ടർ പ്രശാന്തിന്റെ വാക്കുകൾ ഇങ്ങനെ.

‘മുഖത്തു നിന്ന് കയ്യെടുക്കാൻ തോന്നില്ല എന്ന് പറയുമ്പോൾ കൊച്ചുകുട്ടികളുടെ മുഖത്തൊക്കെ നമ്മളിങ്ങനെ പിടിക്കില്ലേ അതുപോലെ സ്നേഹത്തോടെ ആവണം എന്നാണ് ആ​ഗ്രഹം. പക്ഷേ, എന്തോ എനിക്ക് വരുന്ന കഥാപാത്രങ്ങൾക്കൊക്കെ ചെറിയ തല്ലുകൊള്ളി സ്വഭാവമുണ്ട്. ഒരു നടനെന്ന നിലയിൽ നല്ലവനായ ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളേക്കാൾ, എനിക്കിഷ്ടം അൽപം മോശക്കാരനെങ്കിലും എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങളാണ്.

ശ്രദ്ധിക്കപ്പെടുക എന്നതാണല്ലോ ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം നിർണായകമായ കാര്യം. കഴിഞ്ഞ പത്തൊമ്പത് വർഷമായി നടനെന്ന നിലയിൽ ശ്രദ്ധിക്കപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാൻ. എനിക്ക് ശ്രദ്ധ ലഭിച്ചിട്ടുള്ള വേഷങ്ങൾ ആണെങ്കിൽ ഒരെണ്ണം തരാൻ തോന്നുന്ന കഥാപാത്രങ്ങളും.’ പ്രശാന്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button