കൊളംബോ: ശ്രീലങ്കയ്ക്ക് സമീപം രാസവസ്തുക്കൾ കയറ്റിയ ചരക്കുകപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം ഫലം കണ്ടില്ല. ആറ് ദിവസം കഴിഞ്ഞിട്ടും കപ്പലിലെ തീ അണയ്ക്കാൻ കഴിയാത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കപ്പിലിലെ അവശിഷ്ടങ്ങളുടേയും മറ്റ് വസ്തുക്കളുടേയും സമീപത്ത് കൂടി പോകരുതെന്ന് തീരവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗുജറാത്തിൽ നിന്ന് പുറപ്പെട്ട ചരക്ക് കപ്പലിനാണ് തീപിടിച്ചത്. 1486 കണ്ടെയ്നറുകളിൽ രാസവസ്തുക്കൾ ഉൾപ്പെടെയുള്ളവയാണ് ചരക്ക് കപ്പലിൽ ഉള്ളത്. 25 ടൺ നൈട്രിക് ആസിഡും കപ്പലിൽ ഉണ്ട്. മെയ് 20 നാണ് കപ്പലിന് തീപിടിച്ചത്. കൊളംബോ തുറമുഖത്തേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു തീപിടുത്തം. കപ്പലിൽ ഉണ്ടായിരുന്ന 25 ജീവനക്കാരെ രക്ഷപ്പെടുത്തി.
കപ്പലിലെ ഇന്ധനടാങ്കുകളിലുള്ള എണ്ണ കടലിൽ കലർന്നാൽ വൻ പാരിസ്ഥിതിക ദുരന്തത്തിന് വഴിവെയ്ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും ശ്രീലങ്കയും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.
Read Also: നെക്‌സോണ്‍ ആരാധകരുടെ ശ്രദ്ധയ്ക്ക്; ഈ നിറത്തിലുള്ള വാഹനം ഇനി സ്വന്തമാക്കാനാകില്ല
Post Your Comments