കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ വാതോരാതെ പ്രതിഷേധിക്കുന്ന പ്രബുദ്ധരോട് കേരളത്തിലെ തന്നെ എറണാകുളം ജില്ലയിലെ ചെല്ലാനത്തെ ആളുകൾക്ക് വേണ്ടിയും സംസാരിക്കൂ എന്ന് ആവശ്യപ്പെടുകയാണ് സന്തോഷ് പണ്ഡിറ്റ്. രൂക്ഷമായ കടലാക്രമണം കാരണം ബുദ്ധിമുട്ടുന്ന ചെല്ലാനത്തെ നിവാസികളുടെ വേദനകൾ കാണാനോ മനസിലാക്കാനോ ആരുമില്ല. പഞ്ചാബിലെ “കർഷകരെയും”, പലസ്തീൻ ജനതയെയും , ലക്ഷ്വദീപ് ജനതയെയും രക്ഷിക്കുവാൻ ശ്രമിക്കുന്ന “പ്രബുദ്ധർ” , സാംസ്കാരിക നായകന്മാരും സമയം കിട്ടുമെങ്കിൽ ഈ പാവപ്പെട്ട ചെല്ലാനത്തിലെ ജനങ്ങളുടെ ദുരിതം ഇല്ലാതാക്കുവാനും അവരുടെ വാർത്തകളും പുറം ലോകത്തു എത്തിക്കാനും ശ്രമിക്കണമെന്ന് ആവശ്യപ്പെടുകയാണ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
എറണാകുളം ജില്ലയിലെ ചെല്ലാനം ഭാഗത്തെ ആളുകൾ വലിയ വേദനയിൽ ആണ് .
രൂക്ഷമായ കടലാക്രമണം കാരണം നിരവധി കുടുംബൾക്കു അവരുടെ വീടും , വീട്ടു സാധനങ്ങളും നഷ്ടമായി . പഞ്ചാബിലെ “കർഷകരെയും”, പലസ്തീൻ ജനതയെയും , ലക്ഷ്വദീപ് ജനതയെയും രക്ഷിക്കുവാൻ ശ്രമിക്കുന്ന “പ്രബുദ്ധർ” , സാംസ്കാരിക നായകന്മാരും സമയം കിട്ടുമെങ്കിൽ ഈ പാവപ്പെട്ട ചെല്ലാനത്തിലെ ജനങ്ങളുടെ ദുരിതം ഇല്ലാതാക്കുവാനും അവരുടെ വാർത്തകളും പുറം ലോകത്തു എത്തിക്കുക . (ആരും ചെയ്യില്ല എന്നറിയാം .. ആരും അവരെ വോട്ട് ബാങ്ക് ആയി കരുതുന്നില്ല .. പിന്നെ സാംസ്കാരിക നായകന്മാർ അവരുടെ “പരിധിയിൽ” വരാത്ത കേരളത്തിലെ വിഷയം ആയതിനാൽ ഇടപെടില്ല . റീച് കിട്ടില്ല , പബ്ലിസിറ്റി കിട്ടില്ല എന്ന കാരണത്താൽ പല സിനിമാക്കാരും കണ്ട ഭാവം കാണിക്കില്ല .. )
2018 ഓഖി ദുരന്തം മുതലാണ് ഈ പ്രദേശത്തുകാർ കൂടുതൽ കഷ്ടപ്പെടുവാൻ തുടങ്ങിയത് . ഇത് പിന്നെ എല്ലാ വർഷവും പ്രളയ സമയത്തു മാത്രമല്ല ഉഷ്ണ കാലാവസ്ഥയിൽ വരെ പല രീതിയിൽ തുടർന്ന് . എത്രയോ കരോക്കെ ഭാഗം കടൽ എടുത്തു . ഇത്തവണ പെയ്ത മഴയിൽ ചെല്ലാനം ഏരിയ മുഴുവനും വെള്ളത്തിലാണ്. ന്യൂനമർദം ശക്തമായതോടെയാണ് കടൽകയറ്റം രൂക്ഷമാകുകയും ജീവിതം നരക തുല്യവും ആകുന്നു . കൊറോണാ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വീട് വിട്ടു അഭയാർത്ഥി ക്യാമ്പുകളിൽ പോലും പോകുവാൻ വിഷമിക്കുകയാണ് അവിടുത്തെ പാവം ജനത . ചെല്ലാനത്തോടൊപ്പം , കണ്ണമാലി , സൗദി , ചാളക്കടവ് , കണ്ട കടവ് , പുത്തൻ തോട് , ചെറിയ കാവ് , കാട്ടി പറമ്പു അടക്കം നിരവധി പ്രദേശത്തെ ജനങ്ങൾ കടലാക്രമണ ഭീഷിണിയിൽ ജീവിക്കുന്നു . ചെല്ലാനം കടലോരത്തെ ജനങ്ങൾ അനുഭവിക്കുന്ന കടലാക്രമണ ഭീഷണിയുടെ മുഖ്യകാരണം കടലോരത്ത് നിന്നുള്ള അശാസ്ത്രീയമായ മണൽവാരലാണെന്ന് അവിടുത്തെ പലർക്കും അഭിപ്രായമുണ്ട് . ഉടനെ സർക്കാർ പുലിമുട്ടുകൾ നിർമ്മിക്കുക. ഈ മേഖലയിൽ കോൺഗ്രീറ്റ് പില്ലറുകളിൽ നിൽക്കുന്ന വീടുകൾ നിർമിക്കാൻ സർക്കാർ ധനസഹായം നൽകുക.. കടലോരത്തു നിന്നും ഒരു കാരണവശാലും മണൽവാരാൻ അനുവദിക്കാതിരിക്കുക..
തീരത്തേക്ക് മണൽ പമ്പ് ചെയ്യുന്ന മുറയ്ക്ക് കണ്ടൽമരങ്ങളുും കാറ്റാടിയും വച്ചു പിടിപ്പിക്കുക എന്നീ പരിഹാര മാർഗങ്ങളും ചിന്തിക്കുക . ഈ പ്രദേശങ്ങൾ ഞാൻ കഴിഞ്ഞ വര്ഷം നേരിൽ സന്ദർശിച്ചാണ് .. അവിടുത്തെ ജനങ്ങൾ നേരിൽ ചോദിച്ചു മനസ്സിലാക്കി . വളരെ കഷ്ടമാണ് അവരുടെ സ്ഥിതി .എത്രയോ മാസങ്ങളോളം നിരാഹാര സമരം അടക്കം ചെയ്ത ആ ജനതയ്ക്ക് ശാശ്വത പരിഹാരം ഉടനെ ഉണ്ടാകുവാൻ അവരോടൊപ്പം ഞാനും പ്രാർത്ഥിക്കുന്നു . മുഴുവൻ ചെല്ലാനം താമസിക്കുന്ന ആളുകളുടെയും പുനരധിവാസം അധികൃതർ ഉറപ്പു വരുത്തണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു .
Post Your Comments