Latest NewsKeralaIndiaNewsWomenLife Style

‘വെറുതേയല്ല പീഡകന്മാർ നാട്ടിൽ നിറയുന്നത്’; അശ്ലീല കമന്റുമായി യുവാവ്, വായടപ്പിച്ച് സാധിക വേണുഗോപാൽ

അശ്ലീല കമന്റിട്ട യുവാവിനു മറുപടി നൽകി സാധിക

ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിനു താഴെ അശ്ലീല കമന്റുമായി എത്തിയ യുവാവിനു കിടിലൻ മറുപടി നൽകി നടി സാധിക വേണുഗോപാൽ. ബനിയൻ അണിഞ്ഞുകൊണ്ടുള്ള ഫോട്ടോയായിരുന്നു നടി ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. ഇതിനു താഴെ ‘വെറുതേയല്ല പീഡകന്മാർ നാട്ടിൽ നിറയുന്നത്’ എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതിനു നടി നൽകിയ മറുപടിയാണ് വൈറലാകുന്നത്.

‘ഈ വെഷം, രൂപം, ഭാവം, വയസ് എന്നതൊക്കെ കൊണ്ട് പീഡിപ്പിക്കപ്പെട്ട ആളുകളുടെ ലിസ്റ്റ് ഒന്നു തരാമോ? ജിഷ, സൗമ്യ, സൂര്യനെല്ലി, കത്വ, നിർഭയ, തുടങ്ങിയവർ. അപ്പൊ വേഷം അല്ല ചേട്ടാ അമ്മയേം പെങ്ങളേം തിരിച്ചറിയാത്തതാണ് പ്രശ്നം. അതിനാണ് ചെറുപ്പത്തിലേ സെക്സ് എഡ്യുക്കേഷൻ നിർബന്ധം ആക്കണം എന്ന് പറയുന്നത്. ഇപ്പോഴും വസ്ത്രം മാത്രമാണ് കുഴപ്പം എന്ന് വിചാരിച്ചിരുന്നു യഥാർത്ഥ കുഴപ്പം കണ്ടില്ലെന്നും നടിക്കുമ്പോൾ നമ്മുടെ വീട്ടിലെ പെൺകുട്ടികൾ സാരിയും ചുരിദാറും ഒക്കെ ഇട്ടിട്ടും ഇരകൾ ആകുമ്പോൾ നിസ്സഹായർ ആയി സമൂഹത്തെ പേടിച്ചു നോക്കി നിൽക്കാനേ സാധിക്കൂ’- സാധിക കമന്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button