മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് വാക്‌സിനേഷന്‍ ഡ്രൈവിന് തയ്യാറെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇതിന്റെ ഭാഗമായി രാജ്യത്തെ 880 നഗരങ്ങളിലുള്ള 13 ലക്ഷത്തിലധികം ജീവനക്കാര്‍ക്കും അസോസിയേറ്റുകള്‍ക്കും വാക്‌സിന്‍ നല്‍കും. ഇതിന് പുറമെ, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള പങ്കാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വാക്‌സിനേഷന്‍ ഉറപ്പുവരുത്താനാണ് റിലയന്‍സ് ഒരുങ്ങുന്നത്.
ഇത്രയധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് വിപുലമായ പദ്ധതിയാണ് റിലയന്‍സ് തയ്യാറാക്കിയിരിക്കുന്നത്. വാക്‌സിനേഷന്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് റിലയന്‍സ് അറിയിച്ചിട്ടുണ്ട്. നിലവിലെ ജീവനക്കാര്‍ക്കും അവരുടെ മുഴുവന്‍ കുടുംബത്തിനും വാക്‌സിന്‍ ലഭിക്കും. ഇതിന് പുറമെ റിലയന്‍സില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള സമഗ്ര പദ്ധതിയ്ക്കാണ് റിലയന്‍സ് രൂപം കൊടുത്തിരിക്കുന്നത്.
കമ്പനിയുടെ തീരുമാനത്തിന് മുന്‍പ് സ്വന്തം ചെലവില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇതിന്റെ ചെലവ് മുഴുവന്‍ റിലയന്‍സ് തിരികെ നല്‍കും. ഇതുവരെ റിലയന്‍സിന്റെ 3.30 ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ജൂണ്‍ 15ന് മുന്‍പ് എല്ലാ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആദ്യ ഡോസ് വാക്‌സിനേഷന്‍ നല്‍കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.
Post Your Comments