കൊവിഡ് രണ്ടാം തരംഗത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരെ റിപ്പോര്‍ട്ട് ചെയ്ത കടലുണ്ടി പഞ്ചായത്തില്‍ കൊവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്യ്തവര്‍ക്ക് അഭിവാദ്യവും നന്ദിയും അറിയിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.
കൊവിഡ് രണ്ടാം തരംഗത്തില്‍ കോഴിക്കോട് ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളില്‍ ഒന്ന് കടലുണ്ടി ആയിരുന്നുവെന്നും കടലുണ്ടി റെയ്ല്‍വേ ഗേറ്റിന് സമീപത്തുള്ള പരിരക്ഷ പെയിന്‍ ആന്റ് പാലിയേററീവ് കെയര്‍ ക്ലിനിക്ക് ആണ് കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
നമ്മള്‍ ബേപ്പൂര്‍ പദ്ധതിയുടെ ഭാഗമായി കടലുണ്ടി പഞ്ചായത്തില്‍ കൊവിഡ് ആശുപത്രി ഒരുങ്ങുകയാണ്. കോവിഡ് രണ്ടാം തരംഗത്തില്‍ കോഴിക്കോട് ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളില്‍ ഒന്ന് കടലുണ്ടി ആയിരുന്നു. കടലുണ്ടി റെയ്ല്‍വേ ഗേറ്റിന് സമീപത്തുള്ള പരിരക്ഷ പെയിന്‍ ആന്റ് പാലിയേററീവ് കെയര്‍ ക്ലിനിക്ക് ആണ് കോവിഡ് ആശുപത്രിയാക്കി മാറ്റുന്നത്.
Read Also: രോഗികളെ മാറ്റാന്‍ അനുമതി വേണം, രേഖകളും ഹാജരാക്കണം; ഉറച്ച നിലപാടുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ
ആദ്യഘട്ടത്തില്‍ 20 ഓക്‌സിജന്‍ ബെഡ് ഉള്‍പ്പെടുയുള്ള സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഉണ്ടാവും. ഏറെ സന്തോഷത്തോടെ ക്ലിനിക്ക് വിട്ടുതന്ന പരിരക്ഷ പെയിന്‍ ആന്റ് പാലിയേററീവ് കെയര്‍ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു. കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന മുഴുവന്‍ സുഹൃത്തുക്കളെയും അഭിവാദ്യം ചെയ്യുന്നു. ഈ ആശയത്തിന് പിന്തുണ നല്‍കിയ നല്ല മനസ്സുകള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി.
Post Your Comments