കൊച്ചി: ലക്ഷദ്വീപിലെ ജനതയെ പിന്തുണച്ചതിന്റെ പേരില്‍ നടന് പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പൃഥ്വിക്ക് പിന്തുണയുമായി സംവിധായകരായ ജൂഡ് ആന്റണി, സാജിദ് യഹിയ എന്നിവർ രംഗത്ത്. വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത പൃഥ്വി ഇപ്പോൾ നടക്കുന്ന സംഭവമെല്ലാം കണ്ട് ചിരിക്കുന്നുണ്ടാകുമെന്നാണ് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചത്.
‘വളരെ മാന്യമായി തന്റെ നിലപാടുകൾ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പ്രിഥ്വിരാജ്. തന്റെ സ്വപ്നങ്ങൾ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം . വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പൊ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും . നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും..’, എന്നാണ് ജൂഡ് ആന്റണി കുറിച്ചത്.
Also Read:കാസര്‍ഗോഡ് ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയ യുവാവിന്റെ സത്യവാങ്മൂലം കണ്ട് പോലീസ് ഞെട്ടി
‘പ്രമുഖർ അവരുടെ മൂത്ര പ്രയോഗത്തിന്റെ വിഷം കടം കൊള്ളാൻ ഉപയോഗിച്ച പൃഥ്വിരാജിന്റെ വാലിനും ഉണ്ടൊരു ചരിത്രം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നു ഗോൾഡ് മെടലോടെ ഇംഗ്ലീഷ് ബിരുദം നേടി പിന്നീട് കുറച്ചു കാലം അധ്യാപനവും അവിടെ നിന്നു എം. ടി യുടെ നിർമ്മാല്യത്തിലൂടെ സിനിമയിലേക്ക് വന്ന നിഷേധിയുടെ ചരിത്രം.. എടപ്പാൾ പൊന്നാംകുഴി വീട്ടിൽ സുകുമാരന്റെ ചരിത്രം.. അതെ സുകുമാരന്റെ മകൻ തന്നെയാണ് പ്രിത്വിരാജ്. തന്റെ കൗമാര കാലത്തു സിനിമയിലെത്തി ആദ്യ കാലത്തു തന്റെ നിലപാടുകൾ കൊണ്ടും ആശയ അഭിപ്രായങ്ങൾ കൊണ്ടും ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട, അന്നത്തെ മലയാളി പൊതുബോധം അഹങ്കാരിയെന്നു വിളിച്ച ഏറ്റവും കൂടുതൽ സൈബർ ആക്രമണം നടത്തിയ പൃഥ്വിരാജ്. പക്ഷെ കഥ അവിടെ തീർന്നിരുന്നില്ല. പിന്നീട് അങ്ങോട്ട് സംസ്ഥാന പുരസ്കാരവും വിവിധ ഭാഷകളിലെ അംഗീകാരങ്ങളും, മലയാളത്തിലെ young dynamic superstar എന്ന വിശേഷണവും ഒടുവിൽ ലൂസിഫർ സംവിധാനത്തിലൂടെ മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയ സിനിമയുടെ അമരക്കാരൻ എന്ന ക്യാമറയ്ക്കു പിന്നിലെ ഹീറോയിസവും… അയാൾ തെളിയിക്കുക തന്നെയാണ്. ഒരു നിഷേധിയുടെ മകൻ തന്നെയാണ് താനെന്നു. ആദ്യം CAA വിരുദ്ധ സമരങ്ങളിലും ഇപ്പോൾ ലക്ഷദ്വീപ് സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയും ഐക്യം നടത്തി അയാൾ അടയാളപ്പെടുത്തുകയാണ്. “അച്ഛന്റെ ചരിത്രം അച്ഛന്… ഇത് അയാളുടെ ചരിത്രമാണ്” പ്രിത്വിരാജ് -ആ പേരിന് അർഥം ഭൂമിയുടെ അധിപൻ എന്നു കൂടിയാണ്.അത്രയ്ക്കു മുള്ളു നിറഞ്ഞ പാതകൾ താണ്ടി വന്നു കിരീടം ചൂടിയ ആ അയാളെയാണ് ഒരു പോസ്റ്റ് ഇട്ടോ തെറി പറഞ്ഞോ ഒതുക്കി കളയാമെന്ന് ഓർക്കുന്നത്. അവരോട് അയാൾ ഒരിക്കൽ പറഞ്ഞതു പോലെ അതു തന്നെയേ നമുക്കും പറയാനുള്ളു “ആളറിഞ്ഞു കളിക്കട”. സാജിദ് യഹിയ ഫേസ്ബുക്കിൽ പങ്കുവെച്ചു.
Post Your Comments