കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിനിടെ ജനജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കി യാസ് ചുഴലിക്കാറ്റ്. ബംഗാളില്‍ മാത്രം ഒരു കോടിയിലേറെ ജനങ്ങളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. മൂന്ന് ലക്ഷത്തോളം വീടുകള്‍ തകരുകയും ചെയ്തു.
Also Read: കൊറോണ ദുരിതാശ്വാസ ഫണ്ടായി എല്ലാ കാർഡ് ഉടമകൾക്കും 3,000 രൂപവീതം നൽകി പുതുച്ചേരി എൻഡിഎ സർക്കാർ
ഒഡീഷയെ അപേക്ഷിച്ച് ബംഗാളിനെയാണ് യാസ് കാര്യമായി ബാധിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊല്‍ക്കത്ത, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ്, ദിഗ, ഈസ്റ്റ് മിഡ്‌നാപുര്‍, നന്ദിഗ്രാം തുടങ്ങിയ ജില്ലകളില്‍ വ്യാപകമായി നാശനഷ്ടങ്ങളുണ്ടായി. പ്രധാന നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുകയും ചെയ്തിരുന്നു.
ഒഡീഷയിലെ പല മേഖലകളിലും വെള്ളം കയറുകയും നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്‌തെങ്കിലും ആള്‍നാശമുണ്ടായിട്ടില്ലെന്നത് ആശ്വാസമായി. ബലാസോര്‍, ബദ്രക് തുടങ്ങിയ ജില്ലകളെയാണ് യാസ് കാര്യമായി ബാധിച്ചത്. അതേസമയം, ബംഗാളിനെയും ഒഡീഷയെയും മുള്‍മുനയില്‍ നിര്‍ത്തിയ യാസ് ചുഴലിക്കാറ്റ് ദുര്‍ബലമായി. നിലവില്‍ ഇതിന്റെ ശക്തി ക്ഷയിച്ച് ജാര്‍ഖണ്ഡിനു സമീപം ന്യൂനമര്‍ദ്ദമായി തുടരുകയാണ്.
Post Your Comments