കോവിഡ് പശ്ചാത്തലത്തിൽ കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ വേദി മാറ്റാനൊരുങ്ങുന്നതായി സൂചന. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ചാമ്പ്യൻഷിപ്പ് ഇത്തവണ യുഎസ്എയിലേക്കു മാറ്റാനാണ് സാധ്യത. കഴിഞ്ഞ വർഷം നടക്കേണ്ടിരുന്ന കോപ്പ അമേരിക്ക കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
അർജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാൽ, ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് കൊളംബിയയിൽ നിന്ന് കോപ്പ അമേരിക്ക വേദി മാറ്റാൻ തെക്കേ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചത്.
അതേസമയം, അർജന്റീനയിൽ കോവിഡ് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും യുഎസ്എയിലേക്കു ചാമ്പ്യൻഷിപ്പ് മാറ്റാനൊരുങ്ങുന്നത്. ജൂൺ 13 മുതൽ ജൂലൈ 11 വരെയാണു ചാമ്പ്യൻഷിപ്പ് അരങ്ങേറുക. 2020 ജൂൺ 12 മുതൽ 12 വരെയായിരുന്നു ചാമ്പ്യൻഷിപ്പ് ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്.
Post Your Comments