KeralaLatest NewsNews

ചാലക്കുടിയെ പരിഭ്രാന്തിയിലാക്കി ഭൂമിക്കടിയില്‍ നിന്ന് ശബ്ദവും പുകയും

ഭൂചലനത്തിനുള്ള സാധ്യതയാണെന്നാണ് സൂചന

തൃശൂര്‍: ഭൂമിക്കടിയില്‍ നിന്നും അസാധാരണമായ രീതിയില്‍ ശബ്ദവും പുകയും ഉയര്‍ന്നത് ചാലക്കുടിയില്‍ പരിഭ്രാന്തി പരത്തി. ഭൂചലനത്തിനുള്ള സാധ്യതയാണെന്നാണ് സൂചന. തുടര്‍ന്ന് ജിയോളജി വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. മേലൂരിലാണ് സംഭവം.

Also Read: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി;വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും തീരുമാനം

ഒന്നാം വാര്‍ഡിലെ വെട്ടുകടവ് മേഖലയിലാണ് ജനങ്ങളെ ആശങ്കയിലാക്കിയ സംഭവമുണ്ടായത്. ഭൂമിക്കടിയില്‍ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെ പുക ഉയരുകയും ചെയ്തു. ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ പറമ്പില്‍ നിന്നാണ് ശബ്ദം ഉയര്‍ന്നത്. എന്നാല്‍ പുക ഉയര്‍ന്നതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

ശബ്ദം ഉയര്‍ന്നതിന് പിന്നാലെ നാട്ടുകാര്‍ വില്ലേജ് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു. വില്ലേജ് ഓഫീസുറം പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴും ഭൂമിക്കടയില്‍ നിന്നും ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജിയോളജി വകുപ്പ് അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button