Latest NewsKeralaNews

‘വിവാദങ്ങള്‍ മാറി സംവാദങ്ങള്‍ വരട്ടെ!’; അജു വര്‍ഗീസ്

ഒരാള്‍ വ്യക്തിപരമായ അഭിപ്രായം പറയുമ്പോള്‍ ആഭാസമല്ല മറുപടിയെന്നാണ് അജു വര്‍ഗീസ് പൃഥ്വിരാജിനെ പിന്തുണച്ച്‌ ഫേസ്ബുക്കില്‍ കുറിച്ചത്.

വിവാദങ്ങൾ വിട്ടൊഴിയാത്ത ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി നടൻ അജുവർഗീസ് രംഗത്ത്. ലക്ഷദ്വീപ് വിഷയത്തിൽ വിവാദങ്ങൾ മുറുകുന്ന സാഹചര്യത്തിൽ പൃഥ്വിരാജിന്റെ നിലപാട് നിരവധി വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു . എന്നാൽ അതിനെതിരെ നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ഒരാള്‍ വ്യക്തിപരമായ അഭിപ്രായം പറയുമ്പോള്‍ ആഭാസമല്ല മറുപടിയെന്നാണ് അജു വര്‍ഗീസ് പൃഥ്വിരാജിനെ പിന്തുണച്ച്‌ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരാള്‍ വ്യക്തമായ അഭിപ്രായം പറയുമ്പോള്‍ ആഭാസം അല്ല മറുപടി. വിവാദങ്ങള്‍ മാറി സംവാദങ്ങള്‍ വരട്ടെ ! എന്നാണ് അജുവർഗീസ് ഫേയ്‌സ്‌ബുക്കിൽ കുറിച്ചത്.

Read Also: മുട്ടായി പോലെ മധുരമുള്ളതാണ് ലക്ഷദ്വീപ്കാരുടെ മനസ്സെന്നും; ഈ കാണിക്കുന്നത് ക്രൂരതയാണെന്ന് സിതാര കൃഷ്ണകുമാര്‍

അതേസമയം പൃഥിരാജിന്റെ ഒരു പഴയകാല അഭിമുഖത്തിന്റെ ഭാഗങ്ങളും വളരെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ആ അഭിമുഖത്തിൽ കേന്ദ്രസർക്കാർ നയത്തെ വ്യക്തമാക്കുന്ന തരത്തിലാണ് രാജുവിന്റെ ലക്ഷദ്വീപിനെക്കുറിച്ചുള്ള വിലയിരുത്തൽ.

http://

shortlink

Related Articles

Post Your Comments

Related Articles


Back to top button