വഴി തടയലും, ലാത്തി എറിഞ്ഞ് വീഴ്‌ത്തലുമുള്‍പ്പെടുയുള്ള കുപ്രസിദ്ധ രീതികള്‍ കൊണ്ട് എന്നും വാർത്തകളിൽ കേരളം പോലീസ് ഇടം നേടാറുണ്ട്. എന്നാൽ ഇപ്പോൾ വ്യത്യസ്‌തമായ ഒരു വാഹനപിഴയുടെ അനുഭവം വിവരിച്ചുകൊണ്ട് രംഗത്തെത്തിയ ഒരു യുവാവിന്റെ പോസ്റ്റ് പങ്കുവച്ചു നടൻ അജുവർഗ്ഗീസ്. ഹെല്‍മറ്റ് വയ‌്ക്കാത്തതിനെ തുടര്‍ന്നാണ് പിഴ അടയ‌്ക്കേണ്ട സാഹചര്യം ഉണ്ടായതെന്നും, പിഴ ഒടുക്കാന്‍ കാശില്ലെന്ന് അറിയിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ അനുഭവം വിവരിച്ചാണ് യുവാവിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-
‘ചിലത് കണ്ടാല്‍ ഇങ്ങനെ എഴുതാതെ..ഇരിക്കാന്‍ കഴിയില്ല… രാവിലെ ജോലിക്ക് പോയി..പെട്ടെന്ന് ഒരു അത്യാവശ്യത്തിനു വേണ്ടി.. പുറത്തേക്കിറങ്ങി..ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത് ഹെല്‍മെറ്റ് എടുത്തില്ല..അടുത്ത സ്ഥലത്തേക്കല്ലേ…എന്ന് കരുതി… യാത്ര തുടര്‍ന്നു…വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്ബോള്‍ മറ്റൊരു ഗുരുതരമായ നിയമ ലംഘനവും എന്റെ ഭാഗത്തു നിന്നും ഉണ്ടായി.. പെട്ടെന്ന്.. മുന്നില്‍ ദേ നുമ്മടെ സ്വന്തം…ട്രാഫിക്ക് പൊലീസിന്റെ വണ്ടി…എന്നെ കണ്ടു എന്ന് ഉറപ്പിച്ച സ്ഥിതിക്ക്… വേറെ വഴിയില്ല…. അടുത്തേക്ക് വിളിച്ചു..വളരെ മാന്യമായ രീതിയില്‍ എന്താ…പേര്…എവിടാ.. വീട്…എന്തുചെയുന്നു….എല്ലാറ്റിനും കൂടി ഒറ്റ വാക്കില്‍ ഉത്തരം….ഫൈന്‍ എഴുതാന്‍ ഉള്ള ബുക്ക് എടുത്തു….എന്റെ കണ്ണിന്റെ മുന്നിലൂടെ…. ആയിരത്തിന്റെയും…. അഞ്ഞൂറിന്റെയും…. നക്ഷത്രങ്ങള്‍… മിന്നി മറഞ്ഞു…പിഴ അടക്കാന്‍ കാശില്ലാത്ത സ്ഥിതിക്ക്…പറഞ്ഞു.. സര്‍..ചെയ്തത്..ഗുരുതരമായ..തെറ്റ് തന്നെ ആണ്..പക്ഷെ ഫൈന്‍ അടക്കാന്‍..ഇപ്പോ കാശില്ല…എഴുതി തന്നോളൂ…അദ്ദേഹം എന്റെ മുഖത്തേക്.. നോക്കി..ഒരു ചോദ്യം….പിന്നെ നിനക്ക് എന്ത് ചെയ്യാന്‍ പറ്റും…?ഒന്നും മിണ്ടാതെ നിന്ന എന്നോട് അടുത്ത ചോദ്യം…പാവപ്പെട്ട രണ്ട് കുടുബങ്ങളെ സഹായിക്കാന്‍ പറ്റുമോ…ഒന്ന് ഞെട്ടി പോയി ഞാന്‍….ചെയ്യാം സര്‍ എന്ന് പറഞ്ഞു…ഒകെ എന്നാല്‍ എന്റെ പുറകെ വാ..എന്ന് പറഞ്ഞു…പിന്നാലെ…ഞാന്‍ പുറകെ..പോയി…അടുത്തുള്ള കടയില്‍ കയറി…5 kg വീതം ഉള്ള രണ്ട് പാക്കറ്റ്..അരി എന്നോട് വാങ്ങാന്‍ പറഞ്ഞു..പരിപൂര്‍ണ സമ്മതത്തോടെ… അത് ഞാന്‍ വാങ്ങി….എന്നോട് പുറകെ വരാന്‍ പറഞ്ഞു…അത് അര്‍ഹത ഉള്ള ആളെ..അപ്പോഴേക്കും അവര്‍ കണ്ടെത്തികഴിഞ്ഞു…എന്നോട് തന്നെ…അത് അവരെ ഏല്‍പ്പിക്കാന്‍ പറഞ്ഞു…ഒരുപാട് സന്തോഷത്തോടെ….അത് ഞാന്‍ അവരെ ഏല്പിച്ചു…എന്നോട് പുറകില്‍ തട്ടി.. നീ ഹാപ്പി അല്ലെ ചോദിച്ചു….ഞാന്‍ പറഞ്ഞു… സര്‍..ആദ്യമായിട്ടാണ് ഇത്രക്ക് സന്തോഷത്തോടെ…..ഞാന്‍ ഒരു പിഴ അടക്കുന്നത്….അപ്പോഴാണ്..അദ്ദേഹം ചെയ്തുവരുന്ന ഇതുപോലുള്ള..കാര്യങ്ങളെ.. കുറിച് കാണിച്ചതന്നതും…പറഞ്ഞു തന്നതും….#police എന്ന് കേള്‍ക്കുമ്ബോള്‍..ഉള്ള മനസിലെ… രൂപത്തിന്..ആകെയൊരു മാറ്റം വന്ന നിമിഷം……ഇതുപോലെ ഉള്ള ഉദ്യോഗസ്ഥര്‍ ഉള്ള…നാട്ടില്‍…ഒരാള്‍ പോലും പട്ടിണി കിടക്കില്ല…എന്ന പൂര്‍ണ വിശ്വാസം…ഇപ്പോള്‍ തോന്നുന്നു….ഇതുപോലെ ഉള്ള സത്കര്‍മങ്ങളില്‍ ഇനിയും എന്റെ പങ്ക് ഉണ്ടാവും..എന്ന് ഉറപ്പ് നല്കിയിട്ടാണ്.. അവിടെ നിന്ന് വന്നത്…..” #അഭിമാനം…keralapolice.. #Cpo sayooj sir #Sudheep sir..
Post Credit: @aju
Post Your Comments