മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം പൃഥ്വിരാജിന്റെ പേര് മാറ്റണമെന്ന് കര്‍ണിസേന. ചിത്രത്തിന്റെ പേര് വെറും പൃഥ്വിരാജ് എന്ന് തീരുമാനിച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കര്‍ണിസേന പറയുന്നത്. ‘മഹാനായ പൃഥ്വിരാജ് ചൗഹാനെ കുറിച്ചുള്ള സിനിമയുടെ പേര് എങ്ങനെ വെറും പൃഥ്വിരാജ് ആകും? സിനിമയുടെ പേര് പൃഥ്വിരാജ് ചൗഹാന്‍ എന്ന് തന്നെയാക്കണം’- കര്‍ണിസേന യുവജന വിഭാഗം പ്രസിഡന്റ് സുര്‍ജിത് സിങ്ങ് റാധോഡ് പറഞ്ഞു.
Read Also: പ്രതിഷേധങ്ങൾക്ക് മറുപടിയായി അഡ്മിനിസ്ട്രേറ്റർ ഇന്ന് ലക്ഷദ്വീപിൽ; നേരിൽ കാണാൻ സർവ്വകക്ഷി നേതാക്കൾ
സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണിസേനയെ കാണിക്കണമെന്നും ആവശ്യമുന്നയിച്ചു. സമ്മതിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും പത്മാവത് എന്ന സിനിമയുടെ അവസ്ഥയുണ്ടാകുമെന്നുമാണ് ഭീഷണി. കര്‍ണിസേനയുടെ പ്രതിഷേധം കാരണം പത്മാവതിയുടെ പ്രദര്‍ശനം മാറ്റിവെയ്‌ക്കേണ്ട അവസ്ഥ വന്നിരുന്നു. ചിത്രത്തിന്റെ പേരും ചില ഭാഗങ്ങളും മാറ്റിയ ശേഷം മാത്രമാണ് പ്രദര്‍ശനം അനുവദിച്ചത്.
Post Your Comments