കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച പുലര്‍ച്ചെ തീരം തൊടും. ചുഴലിക്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളായ ബംഗാളിലും ഒഡീഷയിലും അതീവ ജാഗ്രത നിര്‍ദേശമാണുള്ളത്. അപകട സാധ്യത മുന്‍കൂട്ടി കണ്ട് സംസ്ഥാനങ്ങളിലെ പ്രദേശങ്ങളില്‍നിന്ന് 10 ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അയല്‍സംസ്ഥാനമായ ജാര്‍ഖണ്ഡിലും അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കം പൂര്‍ത്തിയായി. ഒന്‍പത് ലക്ഷം പേരെ ബംഗാളില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
Read Also : ചുഴലിക്കാറ്റ് , തിരുവനന്തപുരത്ത് കനത്ത മഴ
തീരദേശ ജില്ലകളിലെ രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് ഒഡീഷ സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയോടെ ഒഡിഷയിലെ ഭദ്രാക്ക് ജില്ലയിലെ ധര്‍മ പോര്‍ട്ടിന് സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റ് കരതൊടുന്നതിന് ആറ് മണിക്കൂര്‍ മുമ്പും ശേഷവും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകാനാണ് സാധ്യതയുള്ളത
Post Your Comments