കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ യാസ് ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടര്‍ന്ന് കടലാക്രമണ ഭീഷണി നേരിടുന്ന ബംഗാള്‍, ഒഡീഷ തീരത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. നാവിക സേനയ്ക്കൊപ്പം തന്നെ വ്യോമസേനയും മുന്നൊരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ തീവ്രത കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ നാവിക സേന സുരക്ഷ ശക്തമാക്കി. നാവികസേന കപ്പലുകളും വിമാനങ്ങളും വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചു.
Read Also : കനത്ത മഴ, ഉരുള്‍പൊട്ടല്‍ : മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു
നാല് കപ്പലുകളാണ് തീരപ്രദേശത്ത് നാവിക സേന വിന്യസിച്ചിരുന്നത്. ഈ മാസം 24 ഓടെ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാനാണ് സാദ്ധ്യത. ഇത് മെയ് 26 ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ എത്തിച്ചേരും. മെയ് 26 ന് വൈകിട്ടോടെ പശ്ചിമ ബംഗാളിനും ഒഡീഷയുടെ വടക്കന്‍ തീരത്തിനുമിടയില്‍ കരയില്‍ പ്രവേശിക്കാനാണ് സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഒഡീഷ, ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments