തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് ഒരു ഘടകകക്ഷിപോലും കൊഴിഞ്ഞു പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൂടുതല്‍ കക്ഷികള്‍ മുന്നണിയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഘടകകക്ഷികള്‍ക്ക് കൂടി സ്വീകാര്യമായ ഏത് തീരുമാനവും കോൺഗ്രസ് സ്വീകരിക്കുമെന്നും, വരും ദിവസങ്ങളില്‍ ഇത് കാണാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറിൽ വി.ഡി. സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോല്‍വി എല്ലാവരെയും ബാധിച്ചിട്ടുണ്ടെന്നും, കോണ്‍ഗ്രസിനെ പോലെ തന്നെ ലീഗിനെയും ആര്‍.എസ്.പിയെയും പരാജയം ബാധിച്ചെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വര്‍ഗീയതയേയും തീവ്രവാദത്തെയും കേരളത്തില്‍ തടുത്തുനിര്‍ത്തിയൊരു രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നും, മുസ്ലീം ലീഗ് ഒരു വര്‍ഗീയ കക്ഷിയാണെന്ന പ്രചരണത്തിനോട് യോജിപ്പില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. മുസ്ലീം ലീഗ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് കൊണ്ടാണ് ഇടതുപക്ഷം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments