Latest NewsKeralaIndia

ലക്ഷദ്വീപിലെ പഴയ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ സംഭവം :പ്രിഥ്വിരാജിന്റെ പേജിൽ പൊങ്കാല

'ബംഗാൾ കൂട്ടക്കൊലയിൽ മരണപ്പെട്ടവർക്കോ അഭയർത്ഥികളായവർക്കോ എന്തിന് ,പലസ്തീൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നേഴ്സിന് പോലും ഒരു അനുശോചനം അറിയിക്കാത്ത രാജപ്പന്റെ മുതലക്കണ്ണീർ കിട്ടിയ കാശിനുള്ള നന്ദി ആയിട്ടേ കാണാൻ കഴിയൂ..'

എറണാകുളം: അനാർക്കലിയുടെ ഷൂട്ടിങ് സമയത്തു താൻ ലക്ഷദ്വീപിൽ പോയെന്നും അവിടം സ്വർഗ്ഗമാണെന്ന തരത്തിൽ സംസാരിച്ചതും കേന്ദ്രത്തിനെതിരെ പടവാളുയർത്തിയതും വലിയ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് ഒരേ രീതിയിലുള്ള പോസ്റ്റുകൾ പല പ്രമുഖരുടെയും പേജുകളിൽ വന്നത്. ഇത് ടൂൾ കിറ്റ് ആണെന്ന് ബിജെപി അനുഭാവികളും ആരോപിക്കുന്നുണ്ട്. എന്നാൽ ആറ് വർഷം മുൻപ് ലക്ഷദ്വീപിനെ കുറിച്ച് പൃഥ്വിക്കുണ്ടായിരുന്ന അഭിപ്രായം ഇതായിരുന്നില്ല. നടന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന പഴയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

ഇതിനെ തുടർന്ന് പ്രിഥ്വിരാജിന്റെ ഫേസ്‌ബുക്ക് പേജിൽ കൂട്ടത്തോടെ പൊങ്കാലയുമായി എത്തിയിരിക്കുകയാണ് പലരും. അന്ന് പൃഥ്വിരാജ് പറഞ്ഞത്, ലക്ഷദ്വീപിനെ കുറിച്ചും അവിടുത്തെ നിയമവ്യവസ്ഥയെ കുറിച്ചും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ആയിരുന്നു. ”ലക്ഷദ്വീപിലേയ്ക്ക് ഒരു എന്‍ട്രി പെര്‍മിറ്റ് വിസ കിട്ടുന്നതിനേക്കാള്‍ എളുപ്പമാണ് യു.എസിലേയ്ക്ക് ഒരു എന്‍ട്രി വിസ കിട്ടുന്നതത്. ഒരു പരിധി വരെ മനസിലാക്കാം. പക്ഷേ എന്തിനാണ് ഇത്രയധികം സംരക്ഷണമെന്നത് മനസിലാകുന്നില്ല.

താമസസൗകര്യങ്ങളോ റിസോർട്ടോ ഒന്നുമില്ലാത്ത സ്ഥലമാണ്. അനാർക്കലിയുടെ ഷൂട്ടിംഗ് സമയത്ത് കവരത്തിയിലെ നാട്ടുകാരുടെ വീടുകളിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ടൂറിസ്റ്റുകൾക്ക് താമസിക്കാൻ പറ്റിയ സ്ഥലമൊന്നുമില്ലായിരുന്നു. എന്തിനാണ് അത്രയധികം ഓവർ സംരക്ഷണത്തിന്റെ ആവശ്യം. അതെനിക്ക് വളരെ വിചിത്രമായി തോന്നി. ഈ അഭിപ്രായം തന്നെയാണ് ലക്ഷദ്വീപിലെ ഒരു കൂട്ടം യുവാക്കൾക്കുമുള്ളത്.” എന്നൊക്കെയായിരുന്നു അന്ന് പൃഥ്‌വി പറഞ്ഞത്. എന്നാൽ ഇതിൽ മലക്കം മറിഞ്ഞു ഇതിനെതിരെയുള്ള നിലപാട് ആണ് ഇപ്പോൾ നടൻ സ്വീകരിച്ചിരിക്കുന്നത്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന നടന്റെ ഇന്നത്തെ നിലപാട് ഇരട്ടത്താപ്പ് അല്ലാതെ മറ്റെന്താണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ആരുടെയോ പ്രേരണയ്ക് വഴങ്ങിയാണ് നടൻ ഇത്തരത്തിൽ പോസ്റ്റിട്ടതെന്നാണ് പലരുടെയും അഭിപ്രായം ‘അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ വിചിത്രമാണ്. പുരോഗതിക്ക് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ല. അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ എതിര്‍ക്കപ്പെടേണ്ടതാണെങ്കില്‍ അതിനായി ഇടപെടലുകളുണ്ടാകണം.

ലക്ഷദ്വീപിലെ ജനതയോടൊപ്പം നില്‍ക്കുന്നുവെന്നാ’യിരുന്നു പൃഥ്വിരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം ആളുകളും പ്രിഥ്വിരാജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ‘ബംഗാൾ കൂട്ടക്കൊലയിൽ മരണപ്പെട്ടവർക്കോ അഭയർത്ഥികളായവർക്കോ എന്തിന് ,പലസ്തീൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നേഴ്സിന് പോലും ഒരു അനുശോചനം അറിയിക്കാത്ത രാജപ്പന്റെ മുതലക്കണ്ണീർ കിട്ടിയ കാശിനുള്ള നന്ദി ആയിട്ടേ കാണാൻ കഴിയൂ..’എന്നാണ് ഒരു കമന്റ്.

കമന്റുകൾ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button