പത്തനംതിട്ട: ജില്ലയില്‍ തുടരുന്ന അതിശക്തമായ മഴയിൽ പമ്പ , അച്ചന്‍ കോവില്‍ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. അപകടനിലയ്ക്ക് മുകളില്‍ ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രളയ മുന്നറിയിപ്പ് നല്‍കി.
വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ കളക്ടർ നൽകിയ ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു. വില്ലേജ് ഓഫിസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിതമായ ഇടങ്ങളിലേക്കോ മാറി താമസിക്കണം. മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ജില്ലയിൽ കനത്തമഴയെ തുടര്‍ന്ന് പുഴകളെല്ലാം കരവിഞ്ഞൊഴുകുകയാണ്. കുറുമ്പൻമൂഴി, അരയാഞ്ഞിലിമണ്‍ കോസ് വേകളിലും പമ്പാ നദി, അച്ചൻകോവിലാർ, റാന്നി വലിയ തോട്, കലഞ്ഞൂർ തോട് എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിൽ ഞായറാഴ്ച വരെ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ കളക്ടറേറ്റില്‍ ഓണ്‍ലൈനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. യോഗത്തിൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും ആളുകളെ പോലീസിന്റെ സഹായത്തോടെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനും, ആളുകൾ ഒറ്റപ്പെടുന്ന പ്രദേശങ്ങളിൽ ഫയർ ഫോഴ്സ് സഹായം ഉണ്ടാകാണമെന്നും തീരുമാനമെടുത്തതായി കളക്ടർ വ്യക്തമാക്കി.
Post Your Comments